ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ചികിത്സ ലഭിക്കാതെ രോഗികള്‍ മടങ്ങി. ഏഴു ഡോക്ടര്‍മാര്‍ വേണ്ടിടത്ത് ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെയുള്ളത്. ഡ്യൂട്ടിയിലുണ്ടായിരുന്ന ആ ഡോക്ടര്‍ കഴിഞ്ഞദിവസം അവധിയെടുത്തതോടെ രോഗികള്‍ ശരിക്കും വലഞ്ഞു.
പകര്‍ച്ചവ്യാധികള്‍ വ്യാപകമായ സാഹചര്യത്തില്‍ ദിവസേനയെത്തുന്ന രോഗികളുടെ എണ്ണവും വര്‍ദ്ധിച്ചു. ഇത് ആകെയുള്ള ഡോക്ടര്‍ക്കും ബുദ്ധിമുട്ടായിരിക്കുകയാണ്. ആവശ്യത്തിനുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ കിടത്തി ചികിത്സയും മുടങ്ങിയിരിക്കുകയാണ്. ഇതോടെ രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
ദിവസേന അഞ്ഞൂറോളം രോഗികള്‍ ചികിത്സക്കായെത്തുന്ന ഈ സാമൂഹികാരോഗ്യകേന്ദ്രം കടമ്പഴിപ്പുറം പഞ്ചായത്തിനു പുറമേ എളമ്പുലാശ്ശേരി, ശ്രീകൃഷ്ണപുരം, ആലങ്ങാട്, പുഞ്ചപ്പാടം എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള ഏക ആശ്രയ കേന്ദ്രം കൂടിയാണ്. അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് രോഗികള്‍ ആരോപിച്ചു. ബ്ലോക്ക് പഞ്ചായത്തിനാണ് ഇതിന്റെ ചുമതല. എന്നാല്‍ അധികൃതരുടെ നിഷ്ക്രിയത്വം മൂലം ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: