പാലക്കാട്: കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമപ്രകാരമുള്ള അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം നടപ്പാക്കി വിദ്യാഭ്യാസ ഗുണനിലവാരവും അധ്യാപകരുടെ ജോലി സ്ഥിരതയും ഉറപ്പു വരുത്തണമെന്ന് പാലക്കാടു നടന്ന ദേശീയ അധ്യാപകപരിഷത്ത് ശാക്തീകരണ ശില്‍പ്പശാല ആവശ്യപ്പെട്ടു. കേന്ദ്രം നടപ്പാക്കുന്നഭാരതീയ വത്കൃതമായ വിദ്യാഭ്യാസം കേരള പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം.
കുട്ടികളുടെ എണ്ണം നോക്കാതെ എല്ലാ സ്കൂളുകളിലും കലാ-കായിക അധ്യാപകരുടെയും എല്‍പി തലം മുതലുള്ള സംസ്കൃത അധ്യാപകരേയും ഉടന്‍ നിയമനം നടത്തണമെന്ന് ശില്‍പ്പശാല ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് വി.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. റവന്യൂ ജില്ലാ പ്രസിഡന്റ് ആര്.വേണു ആലത്തൂര്‍ അധ്യക്ഷതവഹിച്ചു.
സംഘടന ഉത്തരവാദിത്വം, ചുമതല,പ്രതിബദ്ധത എന്നവിഷയത്തില്‍ ഒ.എസ്.സതീഷ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.ശ്രീധരന്, എ.ജെ.ശ്രീനി, എ.രമേഷ്കുമാര്‍, പി.മനോജ്, വി.കെ.രാജഗോപാല്‍, ജി.മധുസൂദനന്‍പിള്ള, എം.വിനോദ് കുമാര്‍, ഗിരീഷ്, ഗോപിനാഥ്, പി.എ.കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: