നെടുമുടി: ബിഎംഎസ് പ്രവര്‍ത്തകനെ തലയ്ക്ക് വെട്ടി കൊല്ലാന്‍ ശ്രമിച്ച സിപിഎമ്മുകാര്‍ക്കെതിരെ നെടുമുടി പോലീസ് ചുമത്തിയത് പെറ്റിക്കേസ്. ബിഎംഎസ് ആറ്റുവാത്തല യൂണിറ്റ് കണ്‍വീനര്‍ സജിത്തി (26)നെയാണ് കഴിഞ്ഞദിവസം നെടുമുടി പണ്ടാരക്കളത്ത് സിപിഎം സംഘം തലയ്ക്ക് വെട്ടി പരിക്കേല്പിച്ചത്.
ഗുരുതരമായി പരിക്കേറ്റ സജിത്ത് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയ്ക്ക് പതിനാറ് തുന്നലുകളുണ്ട്. എന്നിട്ടും പോലീസ് ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. സിപിഎമ്മിന്റെയും കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെയും സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്നറിയുന്നു.
അതിനിടെ സംഘര്‍ഷത്തില്‍ സിപിഎമ്മുകാരന്റെ കൈക്ക് പരിക്കേറ്റെന്ന് ആരോപിച്ച് സജിത്തിനെതിരെ കൊലപാതക ശ്രമത്തിന് നെടുമുടി പോലീസ് കേസെടുക്കുകയും ചെയ്തു.
സിപിഎമ്മുകാരായ ബാബു, ബൈജു, ബിജു എന്നിവരാണ് സജിത്തിനെ അക്രമിച്ചത്. നെടുമുടി പോലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: