ഹരിപ്പാട്: സിപിഎം നേതാവിന്റെ വീട്ടില്‍ കേന്ദ്രീകരിച്ച ഡിവൈഎഫ്ഐ ഗുണ്ടാസംഘം സമീപവാസിയായ എബിവിപി പ്രവര്‍ത്തകന്റെ അച്ഛനെയും അമ്മയെയും മര്‍ദ്ദിച്ചശേഷം രണ്ട്വീടും വീട്ടുപകരണങ്ങളും തല്ലിത്തകര്‍ത്തു.
മര്‍ദ്ദനമേറ്റ മണ്ണാറശാല അയ്യരുകാവ് ജങ്ഷനില്‍ വിജയഭവനത്തില്‍ വിജയകുമാര്‍ (55), ഭാര്യ ഷീല (45) എന്നിവരെ ഹരിപ്പാട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിജയകുമാറിന്റെ മകന് എബിവിപി പ്രവര്‍ത്തകനുമായ ശിവപ്രസാദിനെ ലക്ഷ്യംവച്ച് വീടിനോട് ചേര്‍ന്നുള്ള സിപിഎം നേതാവിന്റെ വായനശാലയിലും വീട്ടിലും കേന്ദ്രീകരിച്ച സംഘം കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് ആക്രമണം നടത്തിയത്. വീടിന്റെ പ്രധാന വാതില്‍ തല്ലിത്തകര്‍ത്ത് ആയുധങ്ങളുമായി അകത്ത് കയറിയ സംഘം അച്ഛനെയും അമ്മയെയും മര്‍ദ്ദിച്ചശേഷം വിജയകുമാറിന്റെ വീട്ടിലെ ടിവി, അലമാര, കട്ടില് എന്നിവ തല്ലിത്തകര്‍ത്തു. ഏകദേശം അന്‍പതിനായിരത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
വിജയകുമാറിന്റെ സഹോദരി പുത്രനും സൈനികനുമായ ചന്ദ്രശേഖരന്റെ പണി പൂര്‍ത്തിയാക്കി അടച്ചിട്ടിരുന്ന വീടിന്റെ ചില്ലുകളും അക്രമിസംഘം തല്ലിത്തകര്‍ത്തു. പലപ്രാവശ്യം ശിവപ്രസാദിനെ അന്വേഷിച്ച് ചെന്ന സംഘം വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഡിവൈഎഫ്ഐ ഗുണ്ടാ നേതാവും നിരവധി കേസുകളില്‍ പ്രതിയുമായ സജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്ന് പരിസരവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: