ആലുവ: സംസ്ഥാനത്ത് റോഡപകടങ്ങള്‍ വര്‍ദ്ധിക്കാന്‍ കാരണം ബോധവല്‍ക്കരണ കുറവും വാഹനങ്ങളുടെ അമിത വേഗതയുമാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.കേരള ആക്ഷന്‍ ഫോഴ്സും ഐഎംഎ മദ്ധ്യ കേരളയും വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന റോഡ് സുരക്ഷ ക്യാമ്പയിന്റെ ജില്ലാ തല ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ നിസ്സഹകരണം മൂലംദേശീയ പാതകളുടെ വികസനത്തിനായി സര്‍ക്കാരിനു സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നില്ലെന്നും ജനങ്ങളെ ബോധവല്ക്കരക്കുന്നതിനു ആക്ഷന്‍ ഫോഴ്സ് പോലുള്ള സംഘടനകള്‍ മുന്നോട്ട് വരണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവിധ മേഖലകളില്‍ സമൂഹത്തിനു മാത്യകയായ ഡോ.സി.എം.ഹൈദരാലി,സോഫിയ.എം.ജോ,സി.ലിറ്റില്‍ തേരേസ്
.സി.എം.സി,എ.എസ്.രവിചന്ദ്രന്‍,വ്യവസായി സുനില്‍കുമാര്‍,റെനി ജോര്‍ജ്ജ് എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കു പഠനോപകരണങ്ങളും പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു.ആക്ഷന്‍ ഫോഴ്സ് സംസ്ഥാന പ്രസിഡന്റ് ഡോ.ടോണി ഫൊര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ചു.ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ടി.യു.പ്രസാദ്,ടി.കെ.സുരേഷ് ബാബു,ഫാ.ബൈജൂ ബെന്‍,ജോസ് മവേലി,എ.ജെ.റിജാസ്,ഡോ.രശ്മി വര്‍ഗ്ഗീസ്,ജോബി തോമസ്,ഡോ.ബീന എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: