കൊട്ടാരക്കര: സ്വന്തം കടയില്‍ ബിജെപിയുടെ കൊടി ഉയര്‍ത്തിയതിന്റെ പേരില്‍ ബലിദാനിയാകേണ്ടി വന്ന പ്ലാപ്പള്ളി രാജന്‍പിള്ളയുടെ സ്മൃതിദിനം ഇന്ന്. കഴിഞ്ഞവര്‍ഷം മെയ് 31 ന് ആയിരുന്നു സിപിഎം ക്രിമിനലുകളുടെ മര്‍ദ്ദനത്തിനിരയായി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രാജന്‍പിള്ള മരിക്കുന്നത്. പുഷ്പാര്‍ച്ചന, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, ചികിത്സസഹായം,പൊതുസമ്മേളനം എന്നിവ അനുസ്മരണത്തിന്റ ഭാഗമായി നടക്കും. ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്.പത്മകുമാര്‍ പങ്കെടുക്കും.
കോണ്‍ഗ്രസ് അനുഭാവിയായിരുന്ന രാജന്‍പിള്ള നരേന്ദ്രമോദിയില്‍ ആകൃഷ്ടനായാണ് ബിജെപി അനുഭാവിയായത്. അന്നുമുതല്‍ നരേന്ദ്രമോദിയുടെയും ബിജെപിയുടെയും പ്ലാപ്പള്ളിയിലെ വക്താവായി രാജന്‍പിള്ള മാറി. മുറുക്കാന്‍കടയിലെ ദൈനംദിന ചര്‍ച്ചയില്‍ ബിജെപിയുടെ ഭാഗം ഭംഗിയായി അവതരിപ്പിക്കുന്നതില്‍ രാജന്‍പിള്ള വിജയിച്ചിരുന്നു. അന്നുമുതല്‍ സിപിഎമ്മിന്റെയും സിപിഐയുടെയും നോട്ടപ്പുള്ളിയായിരുന്നു ഈ അറുപതുകാരന്. ഇടതുകോട്ടയായി അറിയപ്പെടുന്ന ഇവിടെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണ 16 വോട്ട് കിട്ടിയ സ്ഥാനത്ത് ഒരു ബൂത്തില്‍ മാത്രം ബിജെപി 86 വോട്ടുകള്‍ നേടി.
ബിജെപിയുടെ ഈ കുതിപ്പ് ഇടതുകോട്ടകളെ ഞെട്ടിച്ചിരുന്നു. തൊട്ടടുത്ത് തന്നെയുള്ള കോളനിയില്‍ നിന്നും കൂട്ടത്തോടെ ആളുകള്‍ ബിജെപിയില്‍ എത്തിയതും ഇവരെ അങ്കലാപ്പിലാക്കി. നരേന്ദ്രമോദിയുടെ വിജയത്തോടെ ബിജെപിയായി മാറിയ രാജന്‍പിള്ള സത്യപ്രതിജ്ഞാദിവസം സ്വന്തം മുറുക്കാന്‍കടയില്‍ ബിജെപി കൊടി ഉയര്‍ത്തുകയും പാര്‍ട്ടിപ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനത്തിലും മധുരപലഹാരവിതരണത്തിലും പങ്കെടുക്കുകയും ചെയ്തു.
സിപിഎമ്മിന്റെ കൊട്ടാരക്കര മണ്ഡലത്തിലെ പിന്നോട്ടുപോക്കും അഖിലേന്ത്യാതലത്തിലെ വമ്പന്പരാജയവും ഉള്‍പ്പെടെ രാജന്‍പിള്ള ഇതിനിടയില്‍ ചര്‍ച്ചാവിഷയമാക്കി. പ്ലാപ്പള്ളി ജംഗ്ഷനിലെ തങ്ങളുടെ മേധാവിത്വത്തെ ചോദ്യം ചെയ്തതില്‍ അരിശം പൂണ്ട സിപിഎം ഗുണ്ടകളായ ഷിബു, അനീഷ്, കലേഷ്, ശരത് എന്നിവരടങ്ങുന്ന ക്രിമിനല്‍സംഘം കടയില്‍നിന്നിറങ്ങിയപ്പോള്‍ ഇദ്ദേഹത്തെ മര്‍ദ്ദിച്ച് അവശനാക്കി റോഡില്‍ തള്ളി.
ഇടതുചെവിയുടെ ഭാഗം മര്‍ദ്ദനത്തില്‍ തകര്‍ന്നു. ഓടിയെത്തിയ നാട്ടുകാരും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് രാജന്‍പിള്ളയെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളാജാശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.മെയ് 31 ന് മരണം സംഭവിക്കുകയായിരുന്നു. മരണം നടന്ന് ഒരു വര്‍ഷം കഴിഞ്ഞെങ്കിലും രാജന്‍പിള്ള ഇന്നും ജ്വലിക്കുന്ന ഓര്‍മ്മയാണ് പ്ലാപ്പള്ളിക്കാര്ക്ക്. ബിജെപി ഇന്ന് നിര്‍ണായക ശക്തിയുമാണിവിടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: