അഗളി: അട്ടപ്പാടിയില്‍ രണ്ടു ദിവസം നീണ്ടു നില്ക്കുന്ന പ്രത്യേക മെഡിക്കല്‍ ക്യാമ്പ് ആരംഭിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ്, ആരോഗ്യവകുപ്പ്, പട്ടികവര്‍ഗ്ഗ വകുപ്പ്, എന്നീ വകുപ്പുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തുന്നത്. ഷോളയൂര്‍ പി.എച്ച്.സി ഹാളില്‍ ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് മെമ്പര്‍ എന്‍.മണികണ്ഠന് നിര്‍വ്വഹിച്ചു. പത്ത് പട്ടികവര്‍ഗ്ഗ ഊരുകളില്‍ നിന്നുള്ള 150 രോഗികളെ ക്യാമ്പില്‍ സൗജന്യമായി പരിശോധിച്ചു. രോഗികള്‍ക്ക് സൗജന്യമായി മരുന്നുകളും നല്കി.
ക്യാമ്പിന് മുന്നോടിയായി നടന്ന ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അധ്യക്ഷത വഹിച്ചു. ഷോളയൂര്‍ പി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്യാം, ഫിസിഷന്‍ ഡോ.രാജേഷ് ആര്, ചില്‍ഡ്രന്‍സ് സ്പെഷലിസ്റ്റ് ഡോ.എ.ജെ.രാജേഷ്, ഇ.എന്‍.ടി. ഡോക്ടര്‍ സുരാജ്, ഷോളയൂര്‍ ടി.ഇ.ഒ വി.സുരേഷ്കുമാര്‍, എസ്.ടി.പി.ആര്. പഴനിസ്വാമി തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ന് അഗളി പഞ്ചായത്തിലെ ചിണ്ടക്കി പ്രി മെട്രിക് ഹോസ്റ്റലിലും ക്യാമ്പ് നടക്കും. പ്രദേശത്തെ പതിനഞ്ചോളം ഊരുകളില്‍ നിന്നുള്ളവരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നത്. ക്യാമ്പില്‍ ശിശുരോഗ വിദഗ്ധര്‍, ഗൈനക്കോളജിസ്റ്റ്, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: