കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിലെ അഴിമതിക്കെതിരെ ബിജെപി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരാതിക്കാരനായ വി.ബി.മുരളീധരനില്‍ നിന്നും മൊഴിരേഖപ്പെടുത്തി. പഞ്ചായത്തിലെ 2013-14 സാമ്പത്തികവര്‍ഷം നടന്ന ഗുണഭോക്തൃ കമ്മറ്റി വ്യാജമായി രൂപീകരിച്ച് കോണ്‍ട്രാക്ടര്‍മാര്‍ ബിനാമികളായി ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ നടത്തിയ അഴിമതിയാണിത്. ഇതിനെതിരെ ജില്ലാ വിജിലന്‍സ് കമ്മറ്റിയില്‍ 2014ല്‍ നല്കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ പാലിക്കാതെ നിര്‍മ്മാണം നടത്തിയെന്ന മറ്റൊരു പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. സിപിഎം നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി കരാറുകാരുമായി ഒത്തുനടത്തുന്ന അഴിമതിയാണ് എല്ലാ പദ്ധതികളിലും. കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടു്ത്തുകയും ചെയ്യുന്നു. അനര്‍ഹരുടെ പേരില്‍ പദ്ധതികള്‍ പാസാക്കി കമ്മീഷന് പറ്റുന്ന ലോക്കല്‍ നേതാക്കളുമുണ്ട്. അഴിമതി അവസാനിപ്പിച്ചില്ലെങ്കില്‍ ജനകീയ സമരം സംഘടിപ്പിക്കുമെന്ന് ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി വി.ബി.മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: