പാലക്കാട്: നിതേ്യന ആയിരക്കണക്കിന് രോഗികള്‍ ചികിത്സ തേടുന്ന ജില്ലാ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തണമെന്നും മെഡിക്കല്‍ കോളേജിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയില്‍ ചികിത്സാ ഉപകരണങ്ങളുടെ അപര്യാപ്തത പരിഹരിക്കണമെന്നും ബിഎംഎസ് പാലക്കാട് മേഖലാ സ്മ്മേളനം ആവശ്യപ്പെട്ടു.
ജില്ലാ ജോ.സെക്രട്ടറി സലിം തെന്നിലാപുരം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് സി.മുരളി അധ്യക്ഷനായി. ജില്ലാ ജോ.സെക്രട്ടറി വി.ശിവദാസന്‍, വൈ.പ്രസിഡണ്ട് എസ്.രാജേന്ദ്രന്, എം.ദണ്ഡപാണി, ബി.ഗുരുവായുര്കുട്ടി പ്രസംഗിച്ചു.
ഭാരവാഹികളായി ബി.മുരളി (്രപസി), എ.ഹരിദാസ്, ബി.ഗുരുവായുര്കുട്ടി, ബിന്ദു അനിരുദ്ധന്, രാജേശ്വരി (വൈ.പ്രസി.), എം.ദണ്ഡപാണി (സെക്ര), വിജയരംഗം, കെ.ബാലന്, ശോഭന, കെ.ശരവണന് (ജോ.സെക്ര), ഭഗസൂര് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: