മുണ്ടക്കയം: പാരിസണ്‍ മാനേജ്മെന്റ് നീതി പാലിക്കുക, തൊഴിലാളികള്‍ക്ക് അര്‍ഹമായ ഇരുപതുശതമാനം ബോണസ് നല്‍കുക എന്നീ ആവശ്യമുയര്‍ത്തി ഏപ്രില്‍ 23ന് എസ്റ്റേറ്റുപടിക്കല് ബിഎംഎസിന്റെ നേതൃത്വത്തില്ഡ ആരംഭിച്ച റിലേ സത്യഗ്രഹസമരം ഒരുമാസം പിന്നിട്ടു.
മാനേജ്മെന്റിന്റെ തൊഴിലാളികളോടുള്ള പക്ഷപാതപരമായ നിലപാടിലും തൊഴിലാളികളെ ഭിന്നിപ്പിച്ച് നേട്ടമുണ്ടാക്കാനുള്ള മാനേജ്മെന്റിന്റെ നീക്കത്തിനെതിരെ എല്ലാ തൊഴിലാളികളില്‍ നിന്നും വിവിധ മേഖലകളില്‍നിന്നും കടുത്ത എതിര്‍പ്പാണ് ഉയരുന്നത്. സത്യഗ്രഹസമരത്തിന് ബഹുജന പിന്തുണയും ഏറുന്നു.
2013-14 വര്‍ഷത്തെ 20ശതമാനം ബോണസാണ് മാനേജ്മെന്റ് തടഞ്ഞുവച്ചിരിക്കുന്നത്. ബോയിസ്, കൊടികുത്തി എന്നി ഡിവിഷനുകളിലെ തൊഴിലാളികളെ ഞായറാഴ്ചപോലും ജോലി എടുപ്പിക്കുകയും ഡമ്പില്‍ ടാപ്പിങും മറുകാട് വെട്ടിക്കല്‍ എന്നീ അ ധിക ജോലിഭാരം നല്കി ലാഭം കൊയ്ത മാനേജ്മെന്റ് അര്‍ഹമായ ആവശ്യങ്ങള്‍ അംഗീകരിക്കുംവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിഎംഎസ് നേതാക്കള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: