വരയുടെ തഞ്ചാവൂര്‍ ശൈലി കണ്ണൂരുകാര്‍ക്ക് പരിചയപ്പെടുത്തി ചിത്രകലാധ്യാപികയുടെ ചിത്രപ്രദര്‍ശനം. കണ്ണൂര്‍ ചിറയ്ക്കല്‍ സ്വദേശിനിയായ ബിന്ദു പി. നമ്പ്യാരാണ് തഞ്ചാവൂര്‍ ശൈലിയിലുളള തന്റെ ചിത്ര രചനയിലൂടെ ശ്രദ്ധേയയാകുന്നത്. തഞ്ചാവൂര്‍ ശൈലിയിലുള്ള ചിത്രങ്ങള്‍ കൂടാതെ ക്യന്‍വാസില്‍ പകര്‍ത്തിയ ധാരാളം ചുമര്‍ചിത്രങ്ങളും ബിന്ദുവിന്റേതായുണ്ട് .
കുട്ടിക്കാലം മുതലേ ചിത്രകലയില്‍ പ്രാവീണ്യം തെളിയിച്ച ചിത്രകാരി വിവാഹാനന്തരം പോണ്ടിച്ചേരിയിലെ പഠനത്തിനു ശേഷമാണ് ഈ ശൈലിയിലേക്ക് തിരിഞ്ഞത്. പോണ്ടിച്ചേരിയിലെ ഗോകുലം തഞ്ചാവൂര്‍ ആര്‍ട്സില്‍ നിന്നും തഞ്ചാവൂര്‍ ചിത്രകല പഠിച്ച ബിന്ദു സ്വപ്രയത്നത്താല്‍ വേറിട്ട രീതിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് വരച്ചെടുത്തത് ഗണപതി, കൃഷ്ണന്, സുബ്രഹ്മണ്യന്, പത്മനാഭസ്വാമി, തെയ്യക്കോലങ്ങള്‍ തുടങ്ങിയ മിഴിവാര്‍ന്ന നിരവധി ചിത്രങ്ങളാണ്. 5000 മുതല്‍ 25000 രൂപവരെ വിലവരുന്ന ചിത്രങ്ങള്‍ തേടി ധാരാളം ആവശ്യക്കാരെത്തുന്നുണ്ടെന്ന് ബിന്ദു പറയുന്നു.
ഈശ്വരരൂപങ്ങള്‍ ക്യാന്‍വാസില്‍ പകര്‍ത്താന്‍ കൂടുതലായി ഇഷ്ടപ്പെടുന്ന ഈ അധ്യാപിക താന്‍ ക്യാന്‍വാസില്‍ പകര്‍ത്തിയ ചിത്രങ്ങളുടെ പ്രദര്‍ശനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ സംഘടിപ്പിക്കാനുളള തയ്യാറെടുപ്പിലാണ്്. ഗോള്‍ഡന്‍ ഫോയിലും പല നിറത്തിലുമുള്ള ഭംഗിയേറിയ ചെറിയ കല്ലുകളും പതിപ്പിച്ച് മനോഹരമാക്കി ഫ്രെയിം ചെയ്യുന്നവയാണ് തഞ്ചാവൂര്‍ ചിത്രങ്ങള്‍. എന്നാല്‍ ചുമര്‍ചിത്രങ്ങള്‍ അതുപോലെ ക്യാന്‍വാസിലേക്ക് പകര്‍ത്തുകയാണ് ചെയ്യുന്നത്.
ഏറെ ശ്രമകരവും സമയമെടുക്കുന്നതും തഞ്ചാവൂര്‍ ചിത്രങ്ങളുടെ പൂര്‍ത്തീകരണത്തിനാണ്. കാരണം ചിത്രത്തിന്റെ ഡിസൈന്‍ വരച്ച് അത് ഉണക്കിയെടുത്തതിന് ശേഷം മാത്രമേ കല്ലുകളും ഗോള്‍ഡന്‍ ഫോയിലുകളും പതിപ്പിക്കുകയുള്ളൂ. അടുത്തദിവസം ഈ കല്ലുകളെല്ലാം ഉരച്ച് ഭംഗിയാക്കിയതിനുശേഷം മാത്രമേ ചിത്രത്തിന് നിറം കൊടുക്കാന്‍ സാധിക്കുകയുള്ളൂ. സോഷ്യല്‍മീഡിയ വഴി വിദേശരാജ്യങ്ങളില്‍ നിന്നു പോലും ധാരാളം ആവശ്യക്കാരുണ്ട് ബിന്ദുവിന്റെ ചിത്രങ്ങള്‍ക്ക്.
കണ്ണൂര്‍ ചിന്മയ ബാലഭവനില്‍ ചിത്രകലാധ്യാപികയായി ജോലി ചെയ്യുന്ന ഈ ചിത്രകാരിക്ക്, ഭര്‍ത്താവായ ഹരീന്ദ്രനാഥിന്റെയും മക്കളായ മാളവികയുടെയും ആദിത്യയുടെയും പൂര്ണ്ണപിന്തുണയുണ്ട.് എല്ലാത്തിനും എകമനസ്സുമായി അച്ഛനായ ചന്ദ്രന് നമ്പ്യാരും അമ്മ ലീലാവതിയും ബിന്ദുവിനൊപ്പമുണ്ട്. ബിന്ദു പി. നമ്പ്യാരുടെ വ്യത്യസ്തമായ നൂറോളം ചിത്രങ്ങളുടെ പ്രദര്‍ശനം കണ്ണൂര്‍ ബ്രഷ് മെന്‍സ് ആര്‍ട്ട് ഗ്യാലറിയില്‍ അടുത്തിടെ സംഘടിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: