പാലക്കാട്: അക്കാദമിക് നിലവാരം ഉയര്‍ത്തി എസ്.എസ്.എല്‍.സി. വിജയശതമാനം വര്ധിപ്പിക്കയെന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കാനൊരുങ്ങുന്ന ഹരിശ്രീ മോഡേണ്‍ സ്കൂള്‍ പദ്ധതിയ്ക്ക് പുതിയ അധ്യയനവര്‍ഷത്തില്‍ പ്രവേശനോത്സവദിനത്തില്‍ തുടക്കമാകും.
ജില്ലയിലെ ഒരു ബ്ലോക്കില്‍നിന്ന് ഒരു സ്കൂള്‍ എന്ന നിലയ്ക്ക് 13 സ്കൂളുകളെ ഹരിശ്രീ മോഡേണ്‍ സ്കൂള്‍ പദ്ധതിയിലുള്‍പ്പെടുത്തി ഡയറ്റിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും സഹകരണത്തോടെ കോഴിക്കോട് നടക്കാവ് ഗവ. ഹൈസ്കൂളിന്റെ മാതൃകയില്‍ ഹൈടെക് സ്കൂളാക്കി മാറ്റുകയാണ് ഉദ്ദേശ്യം.
കെട്ടിടനവീകരണം, ക്ലാസ്റൂം സൗകര്യം, ഡിജിറ്റല്‍ ലൈബ്രറി, വിദ്യാര്‍ഥികള്‍ക്ക് എളുപ്പം എടുത്തുപൊക്കാവുന്ന തരത്തിലുള്ള കനംകുറഞ്ഞ െബഞ്ചും െഡസ്കും ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ പെഡഗോജി ലാബ് തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് ഒരുക്കുക. എം.പി., എം.എല്‍.എ., പഞ്ചായത്ത് ഫണ്ടുകള്‍ എന്നിവ ഏകോപിപ്പിച്ച് പൂര്‍വ വിദ്യാര്‍ഥികളുടെയും പൊതുജന പങ്കാളിത്തത്തോടെയും പദ്ധതി നടപ്പാക്കാനാണ് തീരുമാനം. പദ്ധതിക്കായി 13 കോടി രൂപയാണ് ജില്ലാപഞ്ചായത്ത് നീക്കിവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: