ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവിലെ ചുറ്റമ്പല നിര്‍മാണത്തിന് ഇന്ന് രാവിലെ 10.30ന് കാഞ്ചി കാമകോടിപീഠം മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതി ശങ്കരാചാര്യര്‍ തറക്കല്ലിടും. ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തില്‍ ശങ്കരാചാര്യരെ പൂര്‍ണകുംഭം നല്കി സ്വീകരിക്കും. തുടര്‍ന്ന് പഞ്ചവാദ്യത്തോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും.
120വര്‍ഷം പഴക്കമുള്ള ചുറ്റമ്പലമാണ് പൊളിച്ച് പുതുക്കി നിര്‍മിക്കുന്നത്. അഞ്ചുകോടി രൂപയുടെ പുനരുദ്ധാരണപ്രവര്ത്തനങ്ങളാണ് നടത്തുന്നത്. അതില്‍ ഒന്നാംഘട്ടമായാണ് ഭക്തര്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്താവുന്നരീതിയില്‍ ചുറ്റമ്പലം നിര്‍മിക്കുന്നത്. ജീര്‍ണാവസ്ഥയിലുള്ള കൊടിമരം മാറ്റി സ്വര്‍ണംപൂശിയ കൊടിമരം നിര്‍മിക്കുന്നതിന് ഒന്നരക്കോടിയാണ് ചെലവ്. ഒരുവര്‍ഷത്തിനുള്ളില്‍ ചുറ്റമ്പത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കും. തുടര്‍ന്ന് ഗോപുരങ്ങള്‍, അഗ്രശാല, കുളപ്പുര എന്നിവയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പ്രധാന ശാസ്താക്ഷേത്രമാണ് ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവ്. ഭക്തരുടെ സഹായത്തോടെ അഞ്ചുവര്‍ഷംകൊണ്ട് പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: