ഉത്സവത്തിന് തിടമ്പെടുത്തു നില്ക്കുന്ന ആനയേ കാണുമ്പോള്‍ നീയൊക്കെയല്ലെടാ ‘പൊരി വെയിലത്ത് നിര്‍ത്തി അതിനെ പീഡിപ്പിക്കുന്നു’ എന്ന് പറഞ്ഞു കരഞ്ഞത് ? ഏതോ ആദിവാസി കോവിലില്‍ ആടുകളെ ബലികൊടുത്തപ്പോള്‍ നീയൊക്കെ അല്ലേടാ നെഞ്ചത്തടിച്ചു നിലവിളിച്ചത് ? തമിഴ്നാട്ടില്‍ തലമുറകളായുള്ള ആചാരമായ ജെല്ലിക്കെട്ട് നിരോധിച്ചപ്പോള്‍ ‘പാവം കാളകള്‍ രക്ഷപെട്ടു’ എന്ന് പറഞ്ഞു അട്ടഹസിച്ചത് നീയൊക്കെയല്ലെടാ ? നാട്ടുകാരും വനംവകുപ്പും കൂടി കടുവയെ ഓടിച്ചിട്ട് വെടിവച്ചു കൊന്നപ്പോള്‍ നീയൊക്കെയല്ലെടാ ‘പാവം കടുവയേ കൊന്നേ ‘ എന്ന് അലറിയത് …? ഇപ്പോള്‍ ഒരു സംസ്ഥാനത്ത് പശുവിനെ കൊല്ലുന്നത് നിര്‍ത്തലാക്കിയപ്പോള്‍ എവിടെ പോയെടാ നിന്റെയൊക്കെ മൃഗസ്നേഹം ? ബീഫ് ഇല്ലാതെ നിനക്കൊന്നും കഞ്ഞി ഇറങ്ങില്ല അല്ലേ? ബീഫ് ഇല്ലെങ്കില്‍ പൊറോട്ട വിധവയാകും എന്ന് ഒരുത്തന്. ബീഫ് നിറുത്തലാക്കും എന്ന് കേട്ടപ്പോള്‍ ഹൃദയസ്തംഭനം വന്നെന്ന് വേറൊരുത്തന്. രാജ്യവ്യാപകമായി ബീഫ് വിതരണം ചെയ്യുമെന്നു വേറൊരു മണ്ടന്‍ , ബീഫ് ഇല്ലാതായാല്‍ എന്ത് നടക്കുമെന്ന് ഷോര്‍ട്ട് ഫിലിംവരെയാക്കി വേറൊരുത്തന് … ഉളുപ്പുണ്ടോടാ നിനക്കൊക്കെ ? പോത്തിനെയോ എരുമയെയോ ഇഷ്ടംപോലെ ബീഫാക്കി തിന്നോ,ആ പാവം പശുവിനെ വെറുതെ വിടാന്‍ അല്ലേ പറഞ്ഞുള്ളൂ? എടാ ,ഒരു പശു വീട്ടിലുണ്ടെങ്കില്‍ ആ കുടുംബം സുഖമായി കഴിയാന്‍ വേറൊരു വരുമാനവും ആവിശ്യമില്ലായിരുന്നു,അങ്ങനെ ഒരു കാലം ഇന്നാട്ടില് ഉണ്ടായിരുന്നു,അറിയാമോ? അതിന്റെ പാലും ചാണകവും വിറ്റുകിട്ടുന്ന ചക്രംകൊണ്ട് തിന്നുകൊഴുക്കാത്ത ഏത് അപ്പുപ്പനും അമ്മൂമ്മയും ഉണ്ടെന്നു നിന്റെയൊക്കെ തന്തമാരോട് പോയി ചോദിക്ക് , കറവവറ്റി വയസായ പശുവിനേ വെട്ടിയരിഞ്ഞു കമ്പിയില്‍ തൂക്കി രാക്ഷസന്മാര് വെട്ടി വിഴുങ്ങുന്നത് കാണാന്‍ കെല്‍പ്പില്ലാതെ മറുനാട്ടിലെ തമിഴന്മാര് അണ്ണാച്ചിമാര്‍ക്ക് വില്ക്കുമ്പോള് നെഞ്ചുപൊട്ടി കരയാത്ത ഏത് അമ്മമാരാടാ ഇവിടെ ഉണ്ടായിരുന്നത് ? വന്നവഴി മറന്നു പൊറോട്ടയും ബീഫും വെട്ടി വിഴുങ്ങി സുഖിച്ചു ഉല്ലസിച്ചു അവസാനം ആശുപത്രി തോറും കയറി ഇറങ്ങി നരകിക്കാനല്ലാതെ ആര്‍ക്കെന്തു ഗുണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: