ആലപ്പുഴ: പ്രാദേശിക ഭാഷകളെ ഇകഴ്ത്തിയും ഇംഗ്ലീഷ് ഭാഷയുടെ അനന്തസാദ്ധ്യതകള്‍ വിവരിച്ചും ദല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫ. ഡോ. സതീശ് ദേശ്പാണ്ഡെ. ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് രാജ്യത്തെ പ്രാദേശിക ഭാഷകളേക്കാള്‍ ഔന്നത്യം വൈദേശിക ഭാഷയായ ഇംഗ്ലീഷിനുണ്ടെന്ന് സാമൂഹ്യശാസ്ത്രജ്ഞന്‍ കൂടിയായ ദേശ്പാണ്ഡെ അവകാശപ്പെട്ടത്.
പാശ്ചാത്യ രാജ്യങ്ങളായ ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളിലെ ഭാഷകള്‍ ഇംഗ്ലീഷ് കൂടി കലര്‍ന്ന് രൂപപ്പെട്ടതാണ്. അതേ മാതൃകയില്‍ രാജ്യത്തെ വിവിധ പ്രാദേശിക ഭാഷകളോട് കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് പ്രായോഗികമല്ല. ഇംഗ്ലീഷ് ഭാഷയുടെ വിശാല തലത്തില്‍ നിന്നും വ്യതിചലിക്കാന്‍ അതിടയാക്കും, ലോകത്ത് എവിടെ ചെന്നാലും ഇംഗ്ലീഷ് ഭാഷയ്ക്ക് പ്രത്യേക ബഹുമാനമുണ്ട്. അപ്രമാദിത്വമാണ് ആ ഭാഷയുടെ പ്രത്യേകത.
സാമൂഹ്യസേവനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ഇംഗ്ലീഷ് ഭാഷ തുറന്നിടുന്നത് വിശാലമായ കവാടമാണ്. ഭാഷകളുടെ പ്രയോഗം പോലെ പ്രധാനമാണ് അതു പ്രവര്ത്തിപഥത്തിലെത്തിക്കുന്നതും. സാമൂഹ്യസേവന രംഗത്തെ സംഘടനകള്‍ക്ക് എല്ലാ രാജ്യത്തും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സഹായിച്ചത് ഇംഗ്ലീഷ് ഭാഷയുടെ സ്വീകാര്യതയാണ്. ഇംഗ്ലീഷിന്റെ തര്‍ജമ പലപ്പോഴും ആശയക്കുഴപ്പത്തിനിടയാക്കുന്നു. ശരിയായ അര്‍ത്ഥവും വ്യാപ്തിയും ഇംഗ്ലീഷ് വരികള്‍ക്ക് നല്കാനായില്ലെങ്കില് അത് തലമുറകളെ തന്നെ വഴിതെറ്റിക്കുമെന്ന് ദേശ്പാണ്ഡെ കൂട്ടിച്ചേര്‍ത്തു. ഡോ. എന്‍.കെ. ശശിധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: