ആലപ്പുഴ: കഴിഞ്ഞ ഫെബ്രുവരി 28ന് ശേഷം സംഭരിച്ച നെല്ലിന്റെ വിലയായി സര്‍ക്കാര്‍ കൃഷിക്കാര്‍ക്ക് 338.17 കോടി രൂപ കൊടുത്തു തീര്‍ക്കാനുണ്ടെന്നും അതില്‍ അഖില കുട്ടനാട് കാര്‍ഷിക മേഖലയില്‍ 138.65 കോടി രൂപയുണ്ടെന്നും അടിയന്തരമായി നെല്ല് സംഭരണ തുക വിതരണം ചെയ്യണമെന്നും അഖില കുട്ടനാട് നെല്‍-നാളികേര കര്‍ഷക ഫെഡറേഷന് പ്രസിഡന്റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. തുക വിതരണം ചെയ്യാത്ത പക്ഷം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തി. മുഖ്യമന്ത്രിക്ക് നേരിട്ട് കര്‍ഷകര്‍ നിവേദനം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും പാറക്കാടന്‍ പറഞ്ഞു. കെ.യു. സക്കറിയ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: