പാലക്കാട്: പീപ്പിള്‍സ് കോ ഓപ്പറേറ്റീവ് മൂവ്മെന്റ് ഫോര്‍ ഓര്‍ഗാനിക് ലീവിംഗ് 9ന് രാവിലെ 10മണിക്ക് കാന്‍സറിനെതിരെ കരുതുല്‍ മുഖാമുഖം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഡോ.പി.വി.ഗംഗാധരന്, ഡോ ശുദ്ധോദനന് പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. എന്‍.കണ്ടമുത്തന്‍ അധ്യക്ഷത വഹിക്കും. കാന്‍സര്‍ രോഗത്തെ പ്രതിരോധിക്കാന്‍ നമ്മുടെ ഭക്ഷണം, ശുചിത്വം, ജീവിത രീതി തുടങ്ങിയവയില്‍ സ്വീകരിക്കേണ്ടതിനെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
പത്രസമ്മേളനത്തില്‍ ചെയര്മാന് എ.നാരായണന്, ജനറല്‍ കണ്‍വീനര്‍ പി.വിജയന്, ഡോ.എന്‍.ശുദ്ധോദനന് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: