പാലക്കാട്: പ്രധാനമന്ത്രിയുടെ പേരിലുളള രണ്ടു ശ്രദ്ധേയമായ ഇന്‍ഷുറന്‍സ് പദ്ധതികള്‍ക്ക് ഒമ്പതിന് തുടക്കം കുറിക്കുമ്പോള്‍ ജില്ലയിലും വിപുലമായ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നു. ജില്ലാതല ഉദ്ഘാടനം ദേശീയ ചടങ്ങ് നടക്കുന്ന ഒമ്പതിന് വൈകിട്ട് അഞ്ചിന് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.
ചടങ്ങില്‍ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കല്‍ക്കട്ടയില്‍ നടക്കുന്ന പദ്ധതിയുടെ ദേശീയ ഉദ്ഘാടന ചടങ്ങുകള്‍ വേദിയില്‍ കാണുന്നതിന് സൗകര്യമൊരുക്കും.
ബാങ്കുകളില്‍ സേവിങ്സ് അക്കൗണ്ട് ഉളളവര്‍ക്ക് കുറഞ്ഞ തുകയ്ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ് പ്രധാന മന്ത്രിയുടെ പേരിലുള്ള ഇന്‍ഷുറന്‍സ് പദ്ധതി. വെറും 12 രൂപ വാര്‍ഷിക പ്രീമിയമായി നല്കുമ്പോള് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി സുരക്ഷ ഭീമയോജന. വര്‍ഷത്തില്‍ 330 രൂപ നല്കുകയാണെങ്കില് രണ്ടു ലക്ഷം രൂപ ലഭിക്കുന്ന മറ്റൊരു പദ്ധതിയും ഉണ്ട്.
18 വയസ്സിനു മുകളില്‍ പ്രായമുളളവര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പോളിസി പുതുക്കുന്നതിന് സൗകര്യമുണ്ടാവും. ജില്ലയില്‍ നിന്ന് ഏകദേശം 10 ലക്ഷം ഗുണഭോക്താക്കളെ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. അപേക്ഷ ഓണ്‍ ലൈനായി നല്കാന് അക്ഷയകേന്ദ്രങ്ങളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. താല്‍പ്പര്യമുളളവര്‍ അടുത്തുളള ബാങ്കുമായി ബന്ധപ്പെടണമെന്ന് ലീഡ് ബാങ്ക് മാനേജര്‍ കെ.എസ്. പ്രദീപ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: