പാലക്കാട്: പാലക്കാട് ഗവ.മെഡിക്കല്‍ കോളേജ് വിഷയത്തില്‍ ഒരുവര്‍ഷമായി നിശബ്ദരായിരുന്ന സിപിഎം ഇപ്പോള്‍ നടത്തുന്നത് രാഷ്ട്രീയ നാടകമാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീര്‍ പ്രസ്താവിച്ചു. സിപിഎം-കോണ്‍ഗ്രസ് ഒത്തുകളിയിലുണ്ടായ വിളളലാണ് സിപിഎമ്മിന്റെ ഇപ്പോഴത്തെ പ്രതികരണത്തിന് കാരണം. യുവമോര്‍ച്ച ജില്ലാ കമ്മറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുവമോര്‍ച്ച നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍കോളേജിലെ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്നും നിയമനങ്ങള്് പിഎസ്സി വഴിയാക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ട് നല്കിയ സാഹചര്യത്തില്‍ ഇതുവരെ നടത്തിയ നിയമനങ്ങള്‍ റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷകണക്കിന് ഉദ്യോഗാര്‍ത്ഥികളാണ് പിഎസ്സിയിലൂടെ നിയമനം കാത്ത് കിടക്കുന്നത്. എന്നാല്‍ കൈക്കൂലി വാങ്ങി നിയമനം നടത്തുന്നതിനു പിന്നില്‍് പാലക്കാട് എംഎല്‍എ ഷാഫിപറമ്പിലും മന്ത്രി എ.പി.അനില്‍കുമാറുമാണ്.
മെഡിക്കല്‍ കോളേജിന്റെ ഉടമസ്ഥാവകാശം പോലും വ്യക്തമല്ല എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മേഖലയിലായാല്‍ 75ശതമാനം സീറ്റ് സംവരണമുള്ള ഏക സ്ഥാപനമായി പാലക്കാട് മെഡിക്കല്‍ കോളേജ് മാറും. ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നതെന്നും പട്ടികജാതിക്കാരെ സിപിഎം വഞ്ചിക്കുന്നതിനുള്ള തെളിവാണ് ഇതെന്നും സുധീര്‍ ആരോപിച്ചു.
ജില്ലാപ്രസിഡന്റ് പി.രാജീവ് അധ്യക്ഷതവഹിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജനറല്‍സെക്രട്ടറി പി.വേണുഗോപാല്‍, യുവമോര്‍ച്ച ജില്ലാ ജന;സെക്രട്ടറി ഇ.പി.നന്ദകുമാര്‍, ജില്ലാ സെക്രട്ടറി പ്രസന്നകുമാര്‍ സംസാരിച്ചു. മാര്‍ച്ചിന് ജില്ലാ പ്രസിഡന്റ് പി.രാജീവ്, ഇ.പി.നന്ദകുമാര്‍, വൈ.പ്രസിഡന്റ് ഹരിപ്രസാദ്, സംസ്ഥാന സെക്ര; ശശികുമാര്‍, ജില്ലാ സെക്രട്ടറിമാരായ പ്രസന്നകുമാര്‍, അനീഷ്, ദിനോയ്, ശരത്, രാജേഷ്, സ്റ്റെല്സന്, അനൂപ്,ഭവദാസ് ശിവദാസ്, അരുണ്‍, രതീഷ് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: