ചങ്ങനാശ്ശേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്ര നീക്കങ്ങള്‍മൂലം വിദേശനിക്ഷേപം വര്‍ദ്ധിച്ചതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്. ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ പ്രചരണജാഥയ്ക്ക് ചങ്ങനാശ്ശേരിയില്‍ നല്കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രന്. പതിനൊന്ന് മാസത്തിനിടയ്ക്ക് 67000 കോടി രൂപയുടെ നിക്ഷേപത്തിന് വിവിധ രാജ്യങ്ങള്‍ തയ്യാറായി.
ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്ന ജനസമ്പര്‍ക്ക പരിപാടി ഉപേക്ഷിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേരളത്തിലെ പൊതുമരാമത്ത് വകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ശോഭാസുരേന്ദ്രന് ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി എന്‍.പി. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ എം.ബി. രാജഗോപാല്‍, മേഖല ജനറല്‍ സെക്രട്ടറി കെ.ജി. രാജ്മോഹന്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.എം. സന്തോഷ്കുമാര്‍, എന്‍. ഹരി, നേതാക്കളായ പ്രൊഫ. പ്രൊഫ. പി.കെ. ബാലകൃഷ്ണകുറുപ്പ്, രമേശ് കാവിമറ്റം, പി.ആര്. മുരളീധരന്, രാജന് മേടയ്ക്കല്‍, ലിജിന്‍ ലാല്‍, അശ്വതി കുട്ടപ്പന്, ഷൈലമ്മ രാജപ്പന്, എം.എസ്. വിശ്വനാഥന്, പി. സുരേന്ദ്രനാഥ്, പി.പി. ധീരസിംഹന്‍, സോണി ജേക്കബ്, എം.പി. രവി, ഉണ്ണികൃഷ്ണപിള്ള, എം.കെ. ഭാസ്ക്കരന്‍, മനീഷ് മൂലയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: