കോട്ടയം: നരേന്ദ്രമോദി സര്‍ക്കാര്‍ ഭാരതത്തിലെ സ്ത്രീകളുടെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുന്നുണ്ടെന്ന് മഹിളാ മോര്ച്ചജനറല് സെക്രട്ടറി അഡ്വ. വിക്ടോറിയ ഗൗരി പറഞ്ഞു. ഭാരതീയ ജനത മഹിളാ മോര്‍ച്ച ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സുകന്യസമൃദ്ധിയോജന, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികള്‍ സ്ത്രീസുരക്ഷയ്ക്ക് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളുടെ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികളുടെ പ്രചാരകരായി മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ മാറണം. ഭാരത്തിലെ മുഴുവന്‍ ആളുകളേയും ഈ പദ്ധതികളുടെ ഗുണഭോക്താക്കളാക്കാന്‍ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ മുന്‍കൈ എടുക്കണം. വരാന്‍പോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ചവിട്ടുപടിയായി കണ്ട് പ്രര്‍ത്തിക്കണമെന്നും വിക്ടോറിയ ഗൗരി പറഞ്ഞു. മഹിളാ മോര്‍ച്ച് ജില്ലാ പ്രസിഡന്റ് വത്സലാ ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഗീതാകുമാരി മുഖ്യപ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറിമാരായ കെ.എം. സന്തോഷ്കുമാര്‍, എന്‍.ഹരി, വൈസ് പ്രസിഡന്റ് സുമാ വിജയന്, സെക്രട്ടറി ഷൈലമ്മ രാജപ്പന്, മഹിളാമോര്‍ച്ച നേതാക്കളായ മിനിനന്ദകുമാര്‍, ഗീത ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: