മുഹമ്മ: കലവൂര്‍ ഐടിസി കോളനി പുതുവല്‍വീട്ടില്‍ വേണുഗോപാലിനെ വധിച്ച കേസില്‍ ഒളിവിലായിരുന്ന ഒരാള്‍ കൂടി പിടിയില്‍. എറണാകുളം മരട് വെളിയത്തുപറമ്പ് വീട്ടില്‍ ഷറഫുദ്ദീനെയാ (21)ണ് മാരാരിക്കുളം സിഐ: കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ഇയാള്‍ കേസിലെ അഞ്ചാംപ്രതിയാണ്. വേണുഗോപാലിനെ ഇരുമ്പ് പൈപ്പിന് അടിച്ചുവീഴ്ത്തിയത് ഇയാളാണെന്നും പോലീസ് പറഞ്ഞു.
മരട്, പനങ്ങാട് സ്റ്റേഷനുകളില്‍ അടിപിടി, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയും എറണാകുളത്തെ ക്വട്ടേഷന്‍ സംഘത്തിലെ അംഗവുമാണ്. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ ഷറഫുദ്ദീന് കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത പരന്നതിനെ തുടര്‍ന്ന് തിങ്കളാഴ്ച നാട്ടിലെത്തിയിരുന്നു. വിവരമറിഞ്ഞ പോലീസ് സംഘം ഇയാളെ രാത്രി ഒമ്പതരയോടെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും സിഐ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: