അമ്പലപ്പുഴ: ഭഗവത്ഗീതാ പഠനശിബിരവും ഹിന്ദുമത സമ്മേളനവും തുടങ്ങി. വിശ്വഹിന്ദു പരിഷത്ത് അമ്പലപ്പുഴ പ്രഖണ്ഡിന്റെ നേതൃത്വത്തില്‍ അമ്പലപ്പുഴ ടൗണ്‍ഹാളിലാണ് അഞ്ചുനാള്‍ നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ നടക്കുന്നത്. മെയ് ആറിന് രാവിലെ 10.30ന് സമൂഹപെരിയോന്‍ കളത്തില്‍ ചന്ദ്രശേഖരന്‍നായര്‍ ഭദ്രദീപ പ്രകാശനം നടത്തി. വിഎച്ച്പി വിഭാഗ് സെക്രട്ടറി കെ. ജയകുമാര്‍ ശിബിരം ഉദ്ഘാടനം ചെയ്തു. പ്രഖണ്ഡ് പ്രസിഡന്റ് സജീവന് ശാന്തി അദ്ധ്യക്ഷത വഹിച്ചു. വിഎച്ച്പി ജില്ലാ സെക്രട്ടറി വിആര്‍.എം. ബാബു, ആര്‍എസ്എസ് താലൂക്ക് സംഘചാലക് ആര്. സുന്ദര്‍, ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രസിഡന്റ് പി.ഡി. കേശവന് നമ്പൂതിരി, ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വിനുകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഉച്ചയ്ക്ക് രണ്ട് മുതല്‍ 3.30 വരെ ആത്മീയവികാസം ഭഗവത്ഗീതയിലൂടെ എന്ന വിഷയത്തെ അധികരിച്ച് സതീഷ് ആലപ്പുഴയും ചരിത്രത്തിലെ കൗതുകങ്ങള്‍ എന്ന വിഷയത്തില്‍ വി. രാധാകൃഷ്ണനും ക്ലാസുകള്‍ നയിച്ചു.
മെയ് ഏഴിന് പി.ഡി. കേശവന് നമ്പൂതിരി, എന്‍. കൃഷ്ണപൈ, ഡോ. ആര്.വി. റാംലാല്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. എട്ടിന് ആലപ്പുഴ സുകുമാരന്‍നായര്‍, ബ്രഹ്മകുമാര്‍ അരവിന്ദന്, ഒമ്പതിന് സി. നാഗപ്പന്, ബി. ഇന്ദിര എന്നിവര്‍ ക്ലാസുകള്‍ നയിക്കും. 10ന് രാവിലെ 8.30ന് അഷ്ടപദി കച്ചേരി, തുടര്‍ന്ന് ഭഗവത് ഗീതയിലെ ഭക്തിയോഗത്തെ കുറിച്ച് രമ ടീച്ചര്‍ ക്ലാസുകള്‍ നയിക്കും.
ഉച്ചയ്ക്ക് ശേഷം ഗീതാശിബിരത്തിന്റെ സമാപന സമ്മേളനം വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജി.എസ്. മല്ലിക ഉദ്ഘാടനം ചെയ്യും. ബ്രഹ്മകുമാരി ദിഷ അനുഗ്രഹ പ്രഭാഷണം നടത്തും. വിഎച്ച്പി ശബരിഗിരി വിഭാഗ് സെക്രട്ടറി പി.ആര്. ശിവശങ്കരന്, ആര്‍എസ്എസ് താലൂക്ക് ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ. ബൈജു, ഗ്രാമപഞ്ചായത്തംഗം സി. പ്രദീപ് തുടങ്ങിയവര്‍ സംസാരിക്കും. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. ജയകൃഷ്ണന് സ്വാഗതവും ജയരാജ് ചന്ദ്രന് നന്ദിയും പറയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: