എരുമേലി: പ്രസവത്തോടെ കുട്ടികള്‍ക്ക് ഭക്ഷണമായി പാല് ചുരത്തുകയെന്നതാണ് പ്രകൃതി നിയമം. എന്നാല്‍ ഈ പ്രകൃതി നിയമം തളളി പ്രസവിക്കാതെ പാല് ചുരത്തി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഒരു ആട്. എരുമേലി തുമരംപാറ മറ്റപ്പളളി വീട്ടില്‍ സത്യനും,സുഷമയും ഓമനിച്ച് വളര്‍ത്തുന്ന അമ്മുവെന്ന ആട് പ്രസവിച്ചിട്ടില്ലങ്കിലും കഴിഞ്ഞ രണ്ടര വര്‍ഷമായി നിറയെ പാല് ചുരത്തുകയാണ് . ഈ ആടിന്റെ അമ്മ ആടിനെ പാല് കറക്കുന്നതിനിടയില്‍ വെറുതെ അമ്മുവിനെ കറന്നതോടെ നിറയെ പാല് ലഭിച്ചത് അത്ഭുതത്തടെയാണ് കണ്ടത്. ഇതിനെ തുടര്‍ന്ന് ദിവസവും പാല് കറന്നതോടെ അമ്മു നിറയെ പാല് ചുരത്തുവാന്‍ തുടങ്ങി. എന്നാല്‍ ഈ പാല് വീട്ടുകാര്‍ ഉപയോഗിക്കുവാന്‍ മടിച്ചു. മാസങ്ങള്‍ക്ക് ശേഷം സ്ഥലത്ത് എത്തിയ മൃഗഡോക്ടറുടെ നിര്‍ദേശ പ്രകാരം വീട്ടുകാര്‍ ഈ പാല് കുടിക്കുവാന്‍ തുടങ്ങി. സാധാരണ പാല് പോലെ തന്നയാണന്ന് സത്യന് പറയുന്നു. ആടിന് ചില ഹോര്‍മാണുകള്‍ അധികമായി ശരീരത്തില്‍ ഉളളതിനാലാണ് പ്രസവിക്കാതെ തന്നെ പാല് ചുരത്തുന്നതെന്ന് മൃഗഡോക്ടര്‍ പറഞ്ഞു. ഇത് വളരെ അപൂര്‍വ്വമായി മാത്രമെ സംഭവിക്കുകയുളളുവെന്നും ഡോക്ടര്‍ പറയുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇടവേളകളില്ലാതെയാണ് ആട് പാല് ചുരത്തുന്നതെന്ന പ്രത്യേകതയും ഉണ്ട്. ആടിനെ വിലയ്ക്ക് വാങ്ങുന്നതിന് ദിവസവും നിരവധി ആളുകള്‍ തന്നെ സമീപിക്കാറുണ്ടന്നും എന്നാല്‍ എത്ര വലിയ വില നല്കിയാലും താന്‍ ഓമനിച്ച് വളര്‍ത്തുന്ന ഈ ആടിനെ വില്കുവാന് തയ്യാറല്ലന്നും സത്യന് പറഞ്ഞു. അമ്മു തനി വെജിറ്റേറിയന്‍ അല്ലന്ന പ്രത്യേകതയും ഉണ്ട് വീട്ടുകാര്‍ നല്കുന്ന എന്ത് ഭക്ഷണവും അത് നോണ്‍വെജ് ആയാലും അമ്മു കഴിക്കും.വീടിന് സമീപത്ത് ആര് എത്തിയാലും പ്രത്യേക ശബ്ദം ഉണ്ടാക്കി ഇവള് വീട്ടുകാരെ വിവരം അറിയിക്കും. ഇങ്ങനെ വിശേഷങ്ങള്‍ നിറഞ്ഞ അമ്മുവെന്ന ആട് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും പ്രയപ്പെട്ടവളായിമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: