ശാസ്താംകോട്ട: ബോഡിഗിയര്‍ വനിതാതൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണമെന്നും സസ്പെന്റു ചെയ്ത തൊഴിലാളികളെ തിരിച്ചെടുക്കണമെന്നും ഹര്‍ത്താല്‍ ദിനത്തില്‍ ജോലിക്കു എത്താത്തതിന്റെ പേരില്‍ ശമ്പളത്തില്‍ നിന്നും ഒരു ദിവത്തെ കൂലിയായ 750 രൂപ പിടിച്ച മാനേജ്മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ബിഎംഎസ് കുന്നത്തൂര്‍ മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ബോഡിഗിയര്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. ബിഎംഎസ് മേഖലാപ്രസിഡന്റ് ചന്ദ്രാജി അദ്ധ്യക്ഷത വഹിച്ച യോഗം ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ കാര്യവാഹ് വിജയന് ഉദ്ഘാടനം ചെയ്തു.
തൊഴിലാളിവിരുദ്ധ നിലപാട് സ്വീകരിക്കുന്ന മാനേജ്മെന്റിന്റെ നടപടി തിരുത്തണമെന്നും സ്ത്രീകളായ തൊഴിലാളികളോട് അപമര്യാദയായി പെരുമാറുന്നന്നത് ഭാരത സംസ്കാരത്തിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ് ജില്ലാവൈസ്പ്രസിഡന്റ് പരിമണം ശശി മുഖ്യപ്രഭാഷണം നടത്തി. ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് വി.എസ്.വിജയന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് രജനീഷ്, വരവിള വാസുദേവന്‍, പി.എസ്.ഗോപകുമാര്‍, നിഖില്‍ മനോഹര്‍, പ്രസന്നകുമാര്‍, ശിവരാജന്, മുതുപിലാക്കാട് രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. മേഖലാസെക്രട്ടറി കിടങ്ങയം സോമന് നന്ദി പറഞ്ഞു. പ്രകടനത്തിന് മണികണ്ഠന്, പ്രദീപ്, സിന്ധു, ശ്രീകല, ഹസീന, ഗീത എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: