ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ നിന്നും കൊല്ലത്തേക്കുള്ള കെഎസ്ആര്‍ടിസി വേണാട് ചെയിന്‍ സര്‍വ്വീസുകള്‍ മെയ് 12ന് ആരംഭിക്കും. ഉദ്ഘാടനം രാവിലെ 9.30ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. പി.സി. വിഷ്ണുനാഥ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തും. എല്ലാ ദിവസവും പുലര്‍ച്ചെ 4.30ന് അരംഭിച്ച് അരമണിക്കൂര്‍ ഇടവിട്ട് ചെങ്ങന്നൂരില്‍ നിന്നും കൊല്ലത്തേക്കും, ഈസമയങ്ങളില്‍ തന്നെ കൊല്ലത്തുനിന്നും തിരിച്ചും സര്‍വ്വീസുകള്‍ ഉണ്ടായിരിക്കുമെന്നും ഇതിനായി പത്ത് ബസുകള്‍ കെഎസ്ആര്‍ടിസി ചെങ്ങന്നൂരിന് അനുവദിച്ചിട്ടുണ്ടെന്നും എംഎല്‍എ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: