അരൂര്‍: സ്നേഹവും സാഹോദര്യവും അടിസ്ഥാനമാക്കിയ ആത്മീയതയുടെയും ഭൗതികതയുടെയും ഒരു പുതിയ പാത ശാന്തിഗിരി മാനവരാശിക്ക് നല്‍കുന്നുവെന്ന് കെ.സി. വേണുഗോപാല്‍ എംപി. പരിഹാരമില്ലാത്ത ജീവിത പ്രയാസങ്ങളില്‍പ്പെട്ട് ഉഴറുന്ന മനുഷ്യന് പ്രകാശത്തിന്റെ വാതിലുകള്‍ തുറന്ന് കൊടുക്കുന്നു എന്നതാണ് ശാന്തിഗിരിയെ വ്യത്യസ്ഥമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശാന്തിഗിരി ആശ്രമം ചന്തിരൂരില്‍ നവഒലി ജ്യോതിര്‍ദിനം – 16 വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന കാരുണ്യം ആരോഗ്യ സംരക്ഷണ പദ്ധതിയും സൗജന്യ ആയുര്‍വേദ മെഗാ മെഡിക്കല്‍ ക്യാമ്പും ചടങ്ങില്‍ എ.എം. ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്, അബ്ദുള്‍ ഗഫൂര്‍ ഹാജി, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
സ്വാമി ഗുരുമിത്രന്‍ ജ്ഞാന തപസ്വി, സ്വാമി അര്‍ച്ചിത് ജ്ഞാന തപസ്വി, എന്‍എസ്എസ് ചേര്‍ത്തല താലൂക്ക് യൂണിയന് മെമ്പര്‍ ആന്‍ഡ് ആദ്ധ്യാത്മിക പഠന കേന്ദ്രം കോര്‍ഡിനേറ്റര്‍ എസ്. മുരളീകൃഷ്ണന്, ശാന്തിഗിരി ആശ്രമം അഡൈ്വസറി കമ്മറ്റി ഡെപ്യൂട്ടി ജനറല്‍ കണ്‍വീനര്‍. അബുബക്കര്‍.എ, ശാന്തിഗിരി ആശ്രമം അഡൈ്വസറി കമ്മറ്റി അസി. ജനറല്‍ കണ്‍വീനര്‍മാരായ കെ.കെ. രവീന്ദ്രന്, വി.പി. രാജീവ്, വി. അജിത്ത് കുമാര്‍, ശാന്തിഗിരി മാതൃമണ്ഡലം അസി. ജനറല്‍ കണ്‍വീനര്‍ ഡോ. എന്‍. സുദക്ഷിണ, ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ജില്ലാ കണ്‍വീനര്‍ മനോഹരന് എന്‍.എം. ശാന്തിഗിരി വിഎസ്എന്കെ അസി. ജനറല്‍ കണ്‍വീനര്‍ പി.ജി. രമണന്, ശാന്തിഗിരി ആശ്രമം ജില്ലാ മാനേജര്‍ സി.എന്‍. സുരേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: