കളത്തൂര്‍: ഭാഗവത സത്രവും സപ്താഹയജ്ഞവും ഗീതാജ്ഞാനവുമെല്ലാം ആത്യന്തികമായി ഹൈന്ദവ നവോത്ഥാനത്തിന് ആക്കം കൂട്ടുന്നതാകണമെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന് പറഞ്ഞു. കളത്തൂര്‍ ചാലപ്പള്ളി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ഭാഗവത സത്സംഗ സത്രത്തില്‍ ഹിന്ദുധര്‍മ്മം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ദര്‍ശനങ്ങള്‍ മാനവസേവയ്ക്ക് ഉതകുന്ന രീതിയിലാണ് ആവരണം ചെയ്യപ്പെട്ടിട്ടുള്ളത്. ഭാഗവത ശ്രവണം പോലും ചരാചരങ്ങള്‍ക്ക് മുക്തിദായകമാണന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്നുദിവസമായി നടന്നുവരുന്ന സത്രവേദിയിലേക്ക് ഭക്തജനങ്ങള്‍ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അദ്ധ്യാത്മിക പ്രഭാഷണവും നാമജപവും കൊണ്ട് സത്രനഗരി നിറഞ്ഞുകഴിഞ്ഞു. വിഷ്ണുസഹസ്രനാമം, ഭാഗവതമൂലപാരായണം, എരുമയൂര്‍ മുരളി, വയപ്രം വാസുദേവ പ്രസാദ്, ശ്രീ രാം കുനമ്പിള്ളി, പാലഞ്ചേരി നവീന്ശങ്കര് തുടങ്ങിയവര്‍ വിവിധ അദ്ധ്യാത്മിക വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: