പാലക്കാട്: സിപിഎം നേതാവും എംഎല്‍എയുമായ എ.കെ.ബാലന്റെ ഭാര്യ ജമീലാ ബാലന് ആരോഗ്യ ഡയറക്ടര്‍ സ്ഥാനം കാലാവധി കഴിഞ്ഞിട്ടും നീട്ടികൊടുത്തതിന്റെ പ്രത്യുപകാരമായിട്ടാണ് പാലക്കാട് മെഡിക്കല്‍ കോളേജ് വിഷയത്തില്‍ സിപിഎം ഇടപെടാത്തതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ ആരോപിച്ചു.
രാഷ്ട്രീയപ്രചരണജാഥയ്ക്ക് കൂറ്റനാട് നല്കിയ സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അട്ടപ്പാടിയില്‍ നവജാതശിശുക്കള്‍ മരണപ്പെടാന്‍ ഇടയായ സാഹആചര്യവും ആരോഗ്യവകുപ്പിന്റെ അനാസ്ഥമൂലമാണെന്ന് തെളിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴില്‍ ഒരു നടപടിയും കൈക്കൊള്ളാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തയ്യാറാവാത്തത് ഈപരസ്പരധാരണയുടെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഓങ്ങല്ലൂരില്‍ നിന്നാരംഭിച്ച ജാഥ പട്ടാമ്പി, തിരുമിറ്റക്കോട്, കൂറ്റനാട്, പടിഞ്ഞാറങ്ങാടി, തൃത്താല, പരുതൂര്‍, മുതുതല എന്നിവടങ്ങളില്‍ പ്രയാണം നടത്തി.
സിപിഎമ്മിന്റെ ഔദാര്യത്തിലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തുന്നതെന്ന് സംസ്ഥാന സെക്രട്ടറി വി.വി.രാജന്‍പറഞ്ഞു .കൊപ്പത്ത് നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉമ്മന്‍ചാണ്ടി നിലനില്‍ക്കണമെന്നുള്ളത് സിപിഎമ്മിന്റെ ആവശ്യമാണ്. നയങ്ങളിലും പരിപാടികളിലും രണ്ടുമുന്നണികളും വ്യത്യസ്തമല്ല എന്നും അദ്ദേഹം പറഞ്ഞു.
ദേശീയസമിതി അംഗം വി.രാമന്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.ഭാസി, ജില്ലാ വൈസ് പ്രസിഡന്റുമാരായ സി.പി.സുജാത, പരമേശ്വരന്, ജില്ലാ സെക്രട്ടറി കെ.എം.ഹരിദാസ്, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.വി.ദിവാകരന്, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പി.നന്ദകുമാര്‍, എം.പി.ശ്രീകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് പി.സുന്ദരന്‍, നിയോജകമണ്ഡലം ഭാരവാഹികളായ എം.പി.മുരളി, എന്‍.പി.രാജന്, തങ്കമോഹനന്‍, ഗോപി പൂവ്വക്കോട്, വി.ബി.മുരളി, ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
രാഷ്ട്രീയ പ്രചരണജാഥയുടെ ആദ്യദിനത്തില്‍ കണ്ണാടി പാത്തിക്കലില്‍ സ്വീകരണം നല്കി. പിരായിരി, മാത്തൂര്‍, കോട്ടായി, പറളി, പത്തിരിപ്പാല, മണ്ണൂര്‍, അമ്പലപ്പാറ, ഒറ്റപ്പാലം, വാണിയംകുളം എന്നിവിടങ്ങളില്‍ സ്വീകരണം നല്കി.
കോട്ടായിയില്‍ നടന്ന ചടങ്ങില്‍ വിവിധരാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നവരെ സ്വീകരിച്ചു. വിവിധ സ്വീകരണ യോഗങ്ങളില്‍ ബിജെപി സംസ്ഥാന സമിതി അംഗം എസ്.ആര്.ബാലസുബ്രഹ്മണ്യന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം വേലായുധന്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍, പി.ഭാസി, ജില്ലാ വൈസ് പ്രസിഡന്റ് അജിതാ മേനോന്, മഹിളാ മോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.സത്യഭാമ, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പി.രാജീവ്, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജുകാട്ടുമറ്റം, എം.സ്വാമിനാഥന്, എന്നിവര്‍ സംസാരിച്ചു. കുളപ്പുള്ളിയില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: