പൊന്‍കുന്നം: കേരള ഹിന്ദു മതപാഠശാല അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വാര്‍ഷികവും ബാലവിജ്ഞാന മത്സരങ്ങളും പൊന്‍കുന്നം പുതിയകാവ് ദേവീക്ഷേത്രാങ്കണത്തില്‍ ഇന്ന് സമാപിക്കും. സമ്മേളനവും വിജ്ഞാന കലാ മത്സരങ്ങളും ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശരിയായ മതബോധവും ഈശ്വരചിന്തയും ഉള്ള തലമുറയെ സൃഷ്ടിക്കുന്നതിലൂടെയേ സന്മാര്ഗ നിഷ്ടമായ സമൂഹം രൂപപ്പെടുകയുള്ളുവെന്ന് എംഎല്‍എ പറഞ്ഞു. എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. എം.എസ്. മോഹന്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളാ ദേവി മുഖ്യ പ്രഭാഷണവും സ്വാമി ദര്‍ശനാനന്ദ സരസ്വതി അനുഗ്രഹ പ്രഭാഷണവും നടത്തി. പരിഷത്ത് പ്രസിഡന്റ് വി.കെ. രാജഗോപാല്‍, ജനറല്‍ സെക്രട്ടറി മീനടം ഉണ്ണികൃഷ്ണന് നമ്പൂതിരി, ആര്. സുകുമാരന്‍ നായര്‍, വി.ആര്. രവികുമാര്‍, കെ. മധുസൂദനക്കുറുപ്പ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍ നിന്നായി മുന്നൂറോളം കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
രാവിലെ 8 മുതല്‍ മത്സരങ്ങള്‍. ഉച്ചകഴിഞ്ഞ് 2ന് സമാപന സമ്മേളനം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന് നായര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ബോര്‍ഡ് അംഗം പി.കെ. കുമാരന് അധ്യക്ഷത വഹിക്കും. ബോര്‍ഡ് അംഗം സുഭാഷ് വാസു മുഖ്യപ്രഭാഷണവും ദേവസ്വം ബോര്‍ഡ് മതപാഠശാല കോ-ഓര്‍ഡിനേറ്റര്‍ മണ്ണടി പൊന്നമ്മ സമ്മാനദാനവും നിര്‍വ്വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: