കുന്നത്തൂര്‍: മഹത്തായ ഭാരത സംസ്ക്കാരത്തെയും മൂല്യങ്ങളെയും തെറ്റായി വ്യാഖ്യാനിച്ച് പുതുതലമുറയെ വഴിതെറ്റിക്കാനുള്ള ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം.
ശൂരനാട് തെക്ക് ആയിക്കുന്നം കോയിക്കല്‍ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വേദങ്ങളെയും പുരാണങ്ങളെയും അഗാധമായി മനസിലാക്കിയത് കൊണ്ടല്ല പഴയ തലമുറ നമ്മുടെ സംസ്ക്കാരത്തെ ഉള്‍ക്കൊണ്ടത്. മറിച്ച് കൃത്യമായ ജീവിത ആചാരപദ്ധതിയിലൂടെ ഹിന്ദുവായി ജീവിച്ചാണ് മഹത്തായ സംസ്കാരം ഉള്‍ക്കൊണ്ടത്.
സംസ്ക്കാര സമ്പന്നര്‍ എന്ന് സ്വയം മേനിനടിക്കുന്ന ചിലര്‍ പുതുതലമുറയെ സംസ്കാര ശൂന്യമായി വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ഭാര്‍ഗവറാം പറഞ്ഞു. നമ്മുടെ സംസ്കൃതിയെ മറ്റ് രാജ്യങ്ങളും മതങ്ങളും പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഹിന്ദുക്കളായ നാം പാശ്ചാത്യ സംസ്കാരത്തിന് പിറകെ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വഹിന്ദുപരിഷത്ത് ജില്ലാവര്‍ക്കിങ് പ്രസിഡന്റ് കെ. ജയദേവന്, ക്ഷേത്ര ഉപദേശകസമിതി ഭാരവാഹികളായ പ്രേമന്, കേരളാ ദിനചന്ദ്രന്, മുരുകേശന്‍നായര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: