ചെങ്ങന്നൂര്‍: പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബം പീഡിപ്പിക്കുന്നതിനെതിരെ കളക്ടര്‍ക്ക് പരാതി നല്കുവാന് പോയ വീട്ടമ്മയെ ബൈക്കിലെത്തിയ രണ്ടംഗസംഘം മര്‍ദ്ദിച്ച് പണവും രേഖകളും അപഹരിച്ചു രക്ഷപെട്ടു. വെണ്മണി പള്ളിതെക്കേതില്‍ രാജമ്മ (61)നാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം രാവിലെ 8.30ന് വെണ്മണി കല്യാത്ര ജങ്ഷനിലായിരുന്നു ആക്രമണം ഉണ്ടായത്.
വിധവയായ രാജമ്മയുടെ വീടും സ്ഥലവും തട്ടിയെടുത്ത് പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബം പീഡിപ്പിക്കുന്നത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കുന്നതിന് കല്യാത്ര ജങ്ഷനില്‍ ബസ് കയറാന്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഹെല്‍മറ്റും ജാക്കറ്റും അക്രമികള്‍ ധരിച്ചിരുന്നു. മര്‍ദ്ദിച്ച ശേഷം അമിത വേഗത്തില്‍ കടുന്നു കളയുകയും ചെയ്തു. രാജമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വെണ്മണി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: