ചിറക്കടവ്: മണക്കാട്ട് ശ്രീഭദ്രാക്ഷേത്രത്തില്‍ പഞ്ചലോഹ ധ്വജസ്തംഭം സ്ഥാപിക്കുന്നതിനുള്ള ശിലയുടെ സ്ഥാപനകര്‍മ്മം നിര്‍വ്വഹിച്ചു. തന്ത്രിമാരായ താമരക്കാട് ചെങ്ങഴശ്ശേരി സന്തോഷ് നമ്പൂതിരി, ആലുവ താഴത്തുമന സുരേഷ് നമ്പൂതിരി, മേല്‍ശാന്തി കെ.എസ്. ശങ്കരന് നമ്പൂതിരി എന്നിവര്‍ ശിലാപൂജയ്ക്ക് കാര്‍മ്മികത്വം വഹിച്ചു. പനയോല പന്തലില്‍ സൂക്ഷിച്ചിരുന്ന ധ്വജസ്തംഭം വിശേഷാല്‍ ദീപാരാധനയ്ക്ക് ശേഷം ഭക്തര്‍ ഘോഷയാത്രയായി ക്ഷേത്രത്തിന് വലം വച്ച് തിരുമുമ്പില്‍ എത്തിച്ചു. ധ്വജസ്തംഭ സ്ഥാനത്തെ പൂജകള്‍ക്ക് ശേഷം നിലംതൊടാതെ ധ്വജസ്തംഭം ആധാരശിലയില്‍ ഉയര്‍ത്തി സ്ഥാപിച്ചു. തുടര്‍ന്ന് മഹാപ്രസാദമൂട്ടിലും ആയിരക്കണക്കിന് ഭക്തര്‍ പങ്കെടുത്തു.
ആയുര്‍വേദ വിധിപ്രകാരം 24 ഔഷധക്കൂട്ടുകളോടെ ധ്വജസ്തംഭത്തിനുള്ള തേക്കുതടി സൂക്ഷിച്ചിരുന്ന എണ്ണത്തോണിയിലെ ഔഷധയെണ്ണയുടെ വിതരണം ദേവസ്വം പ്രസിഡന്റ് ഡോ.സി.പി.എസ്. പിള്ള ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.എസ്. മുരളീധരന് പിള്ള അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അമ്മിണിയമ്മ പുഴയനാല്‍, പ്രൊഫ. ഗോപിനാഥപിള്ള ഉലകുവീട്ടില്‍, കെ.ആര്. മോഹനന്‍പിള്ള തണ്ണിപ്പാറ, സരോജനിയമ്മ പുന്നക്കുളത്ത് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: