കോട്ടയം: ലോട്ടറി സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ലോട്ടറി ബന്ദ് ബഹിഷ്കരിച്ച് കേരള ലോട്ടറി തൊഴിലാളി മലയാളി അസോസിയേഷന് പ്രവര്‍ത്തകര്‍ ലോട്ടറി വില്പന നടത്തി. സര്‍ക്കാരിന്റെ ലോട്ടറി ആഫീസില്‍ നിന്ന് ഏജന്റുമാര്‍ക്ക് നേരിട്ട് ലോട്ടറി വാങ്ങി വില്‍ക്കാമെന്നിരിക്കെ മൊത്തവ്യാപാരികളുടെ ഇടനില ആവശ്യമില്ലെന്നത് തൊഴിലാളികള്‍ തിരിച്ചറിയണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ലോട്ടറി വില്പന നടത്തിക്കൊണ്ടിരുന്ന വികലാംഗരെ മര്‍ദ്ദിച്ചതില്‍ യോഗം പ്രതിഷേധിച്ചു.
അഡ്വ. അനില്‍ ഐക്കര യോഗം ഉദ്ഘാടനം ചെയ്തു. പി.എന്‍. കൃഷ്ണന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഹബീബ് എമ്മെന്, വി.ആര്. ഹരികുമാര്‍, ടെല്ലസ് പീറ്റര്‍, പി.കെ. പരമേശ്വരന് നായര്‍, കുമരകം കനകപ്പന്, അന്നമ്മ സെബാസ്റ്റ്യന്‍, പി.ജെ. ലീലാമ്മ, ഗോപാലകൃഷ്ണന്, ഇ.എസ്. രവീന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: