പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തില്‍ നടക്കുന്ന അഴിമതിക്കെതിരെ ബിജെപി നടത്തുന്ന പോരാട്ടത്തിന്റെ വിജയം ജനങ്ങളുടേതായിരിക്കുമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് വൈക്കം ബിജുകുമാര്‍ അഭിപ്രായപ്പെട്ടു. ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ബിജെപി ചെറുവള്ളി ബ്ലോക്ക് ഡിവിഷന് കമ്മറ്റിയുടെ നേതൃത്വത്തിലുള്ള കാല്‍നടജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ ചെന്നാക്കുന്നില്‍ നിന്നും ആരംഭിച്ച കാല്‍നടജാഥ വൈകിട്ട് പഴയിടത്ത് സമാപിച്ചു. സമാപന സമ്മേളനം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജി.കണ്ണന്, യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് കര്‍ത്ത, വിജുമണക്കാട്ട്, എം.ജി.വിനോദ്, ഗോപി പാറാംതോട്, പ്രദീപ് ചെറുവള്ളി, അനില്‍ മാനമ്പള്ളി, വൈശാഖ് എസ്. നായര്‍, വി.ആര്. രഞ്ജിത്ത്, പി.ആര്. ഗോപന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: