കോട്ടയം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് 2012 ഓഗസ്റ്റ് ഒന്നിനും 2012 ഡിസംബര്‍ 7 നുമിടയില്‍ നിയമിതരായ പ്രീ-പ്രൈമറി അധ്യാപകര്‍ക്കും ആയമാര്‍ക്കും കൂടി വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ഓണറേറിയം നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ 2012 ഓഗസ്റ്റ് 1 ന് സര്‍വീസിലുണ്ടായിരുന്നവര്‍ക്ക് മാത്രമാണ് വര്‍ദ്ധിപ്പിച്ച ഓണറേറിയത്തിന് അര്‍ഹതയുണ്ടായിരുന്നത്. 2000 ത്തിലധികം പ്രീ-പ്രൈമറി സ്കൂളുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2012 ഫെബ്രുവരി 7 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അധ്യാപകര്‍ക്ക് 5000 രൂപയും ആയമാര്‍ക്ക് 3500 രൂപയും ഓണറേറിയം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് പുലിയന്നൂര്‍ ആശ്രമം ഗവ. എല്‍.പി.സ്കുളിലെ പ്രീ-പ്രൈമറി ജീവനക്കാരായ സിമിബാബുവും ഷീജ റ്റി.ജി യും മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. 2012 ഓഗസ്റ്റ് ഒന്നിനു ശേഷം സര്‍വീസില്‍ പ്രവേശിച്ചതുകാരണം ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ഓണറേറിയം സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.
കമ്മീഷന് പൊതുവിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 2014 ഡിസംബര്‍ 30 ന് 63267/ജ1/14 നമ്പരായി പുതിയ ഉത്തരവ് സര്‍ക്കാര്‍ പുറത്തിറങ്ങി. വര്‍ധിപ്പിച്ച ഓണറേറിയം എത്രയുംവേഗം പരാതിക്കാര്‍ക്ക് നല്കാന് നടപടിയെടുക്കണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയതായി കമ്മീഷന് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: