അഞ്ചല്‍: പുറമ്പോക്ക് വഴി കയ്യേറി വേലികെട്ടിയതായി പരാതി. ഇടമുളക്കല്‍ വില്ലേജിലെ ചെമ്പകരാമനല്ലൂര്‍ കുന്നുംപുറത്ത് വീട്ടില്‍ ശിവദാസനാണ് പരാതിക്കാരന്. ഇയാളുടെ വീടിനോടുചേര്‍ന്നുള്ള പൊതുവഴി സമീപവാസി കയ്യേറി മുള്ളുവേലി കെട്ടിയതായാണ് പരാതിയില്‍ പറയുന്നത്. ശിവദാസന്റെ പുരയിടത്തോടുചേര്‍ന്നുള്ള രണ്ട് മീറ്ററോളം വീതിയുള്ള പുറമ്പോക്ക് വഴി കയ്യേറി ഏതാനും ദിവസം മുമ്പാണ് സമീപത്തെ പുരയിടത്തിന്റെ ഉടമ മുള്ളുവേലിയിട്ടത്.
ഇതിനെതിരെ വില്ലേജ് ആഫീസര്‍ക്കും, തഹസീല്‍ദാര്‍, ആര്‍ഡിഓ, കളക്ടര്‍ എിവര്‍ക്കും പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടിയുണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ മാധ്യമങ്ങളെ സമീപിച്ചത്. ശിവദാസന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിച്ച് തഹസീല്‍ദാര്‍ക്ക് നല്കിയ റിപ്പോര്‍ട്ടില്‍ രണ്ട് മീറ്റര്‍ പുറമ്പോക്ക് വഴിയുള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തില്‍ ശിവദാസന്റെ പരാതിയിന്മേലുള്ള സ്ഥലം സര്‍ക്കാര്‍ പുറമ്പോക്കിലേക്കുള്ള കയ്യേറ്റമാണെന്നും കെഎല്‍സി ആക്ട് പ്രകാരം നടപടി സ്വീകരിക്കണമെും തഹസീദാര്‍ക്ക് ആര്‍ഡിഒ ഉത്തരവ് നല്‍കിയിരുന്നു. ആര്‍ഡിഒയുടെ ഉത്തരവിനെ തുടര്‍ന്ന് പുനലൂര്‍ താലൂക്ക് ഓഫീസില്‍ നിന്നും പുറമ്പോക്ക് വഴിയുടെ കയ്യേറ്റത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തഹസീല്‍ദാര്‍ വില്ലേജ് ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്നും ശിവദാസന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: