പാലക്കാട്: ജന്റം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാട് കോഴിക്കോട് റൂട്ടില്‍ എ സി ലോ ഫ്ളോര്‍ ബസ് സര്‍വീസ് ആരംഭിച്ചു. പാലക്കാട് കെ എസ് ആര് ടി സി ഡിപ്പോയില്‍ നടന്ന ചടങ്ങ് ഷാഫി പറമ്പില്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് ആദ്യ സര്‍വീസ്് ആരംഭിച്ചത് .
വൈകിട്ട് 4.50 നു പാലക്കാട്ടേക്ക് തിരിച്ചും സര്‍വീസ് നടത്തി.
ഓര്‍ഡിനറി ടി ടി ആയാണ് പാലക്കാട് കോഴിക്കോട് റൂട്ടിലെ കെ എസ് ആര് ടി സി ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ജില്ലയിലെ വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ചു ജന്റം പദ്ധതിയിലൂടെ എ സി, നോണ്‍ എ സി ബസുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. പാലക്കാട്-കോയമ്പത്തൂര്‍ റൂട്ടില്‍ എ സി ലോ ഫ്ളോര്‍ ബസുകള്‍ ആരംഭിക്കണം എന്ന ആവശ്യവും ശക്തമാണ്.
സാധാരണ കെ എസ് ആര് ടി സി ക്ക് പാലക്കാട് കോഴിക്കോട് റൂട്ടില്‍ 108 രൂപയാണ് ചാര്‍ജ്ജ് ഈടാക്കുന്നതെങ്കില്‍ ജന്റം എ സി ലോ ഫ്ളോര്‍ ബസുകള്‍ക്ക് 224 രൂപയാണ് നിരക്ക്.
നിലവില്‍ പാലക്കാട് മൂന്നു എ സി ലോഫ്ളോര്‍ ബസുകളാണ് സര്‍വീസ്് നടത്തുന്നത്.
തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട് റൂട്ടുകളില്‍. ഉടന്‍ തന്നെ രണ്ടു വണ്ടികള്‍ കൂടി ലഭ്യമാകുമെന്നും ഈ മാസം 21 നു തൃശൂര്‍, ഗുരുവായൂര്‍ റൂട്ടില്‍ ആരംഭിച്ച എ സി വണ്ടികളില്‍ നല്ല ലാഭം ഉണ്ടായിരുന്നു എന്നും എ ടി ഒ ബാബു എം ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: