ഉത്തരഖണ്ഡിലെ അളകനന്ദാ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ബദരീനാഥ് അഥവാ ബദരിനാരായണന് ക്ഷേത്രം. ഈ ക്ഷേത്രവും പരിസരവും ഹൈന്ദവവിശ്വാസമനുസരിച്ചുള്ള ചതുര്‍ധാമ തീര്‍ത്ഥാടനസ്ഥലങ്ങളില്‍ ഒന്നാണ്.
വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നുമാണ് ബദരിനാഥ്. ഹിമാലയന്‍ പ്രദേശങ്ങളിലെ അതികഠിനമായ കാലാവസ്ഥയെത്തുടര്‍ന്ന് ക്ഷേത്രം ആറുമാസക്കാലം (ഏപ്രില്‍ അവസാനം മുതല്‍ നവംബര്‍ ആദ്യവാരം വരെ) മാത്രമേ തുറക്കുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: