കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പില്‍ സ്ഥിതിചെയ്യുന്ന മഹാശിവക്ഷേത്രമാണ് രാജരാജേശ്വര ക്ഷേത്രം. ശിവന്റെ പല പേരുകളില്‍ ഒന്നായ രാജരാജേശ്വരന്റെ പേരിലാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. കേരളത്തിലെ പുരാതനമായ 108 ശിവക്ഷേത്രങ്ങളില്‍ ഒന്നായി ഈ ക്ഷേത്രം കരുതപ്പെടുന്നു.
ദക്ഷിണ ഭാരതത്തിലെ ശിവക്ഷേത്രങ്ങളില്‍ ഈ ക്ഷേത്രത്തിന് പ്രധാന സ്ഥാനമുണ്ട്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളില്‍ ഉണ്ടാവുന്ന ദേവപ്രശ്നപരിഹാരങ്ങള്‍ക്കായി ഇവിടെ വന്ന് ദേവദര്‍ശനം നടത്തുകയും കാണിക്ക അര്‍പ്പിച്ച് ‘ദേവപ്രശ്നം’ വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനു പുറത്തുള്ള ഉയര്‍ന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്.
ഏറ്റവും പുരാതനമായ ശക്തിപീഠങ്ങളിലൊന്നായി തളിപ്പറമ്പ് കരുതപ്പെടുന്നു. സതിയുടെ സ്വയം ദഹനത്തിനും ശിവന്റെ താണ്ഡവ നൃത്തത്തിനും ശേഷം സതിയുടെ തല വീണത് ഇവിടെയാണ് എന്നു കരുതപ്പെടുന്നു. ഈ ക്ഷേത്രത്തിലെ ശിവലിംഗത്തിന് ആയിരക്കണക്കിനു വര്‍ഷങ്ങള്‍ പഴക്കമുണ്ട്. ഋഷിമാര്‍ ആദിത്യനെ കടഞ്ഞെടുത്തപ്പോള്‍ കിട്ടിയ ചൂര്‍ണം കൂട്ടിക്കുഴച്ചു നിര്‍മിച്ച മൂന്ന് ശിവലിംഗങ്ങള്‍ ബ്രഹ്മാവ് കൈവശപ്പെടുത്തിയെന്നും,
ഒരിക്കല്‍ മാന്ധിതമഹര്‍ഷി ശ്രീ പ്രരമശിവനെ പൂജകള്‍ കൊണ്ട് സംപ്രീതനാക്കി. പൂജയില്‍ പ്രസാദവാനായ ഭഗവാന് ശിവന്, ശ്മശാനങ്ങളില്ലാത്ത സ്ഥലത്തുമാത്രമേ പ്രതിഷ്ഠിക്കാവൂ എന്ന് ഉപദേശിച്ച് അതില്‍ ഒരു ശിവലിംഗം മാന്ധിതമഹര്‍ഷിക്ക് സമ്മാനിച്ചു. ശിവലിംഗവുമായി എല്ലാ സ്ഥലങ്ങളിലും അന്വേഷിച്ചുനടന്ന മഹര്‍ഷി, ഇവിടെ തളിപ്പറമ്പില്‍ വരികയും, ഇത് ഏറ്റവും പരിശുദ്ധമായ സ്ഥലമാണന്നു മനസ്സിലാക്കി ആ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അനേകം വര്‍ഷങ്ങള്‍ ശിവപൂജ നടത്തി, ശിവപ്രീതി നേടി മഹര്‍ഷി സായൂജ്യ മടയുകയും പിന്നീട് ആ ശിവലിംഗം ഭൂമിക്കടിയിലേക്ക് താണു അപ്രത്യക്ഷമാവുകയും ചെയ്തു.
മാന്ധാതാവിന്റെ മകനായ മുചുകുന്ദന് പിന്നീട് ശ്രീ പരമശിവനെ പ്രാര്‍ത്ഥിച്ച് ശിവനില്‍ നിന്ന് രണ്ടാമത്തെ ശിവലിംഗം നേടി. അദ്ദേഹവും ഇവിടെ തളിപ്പറമ്പില്‍ ശിവലിംഗ പ്രതിഷ്ഠനടത്തി ശിവപൂജചെയ്തു പോന്നു. അദ്ദേഹത്തിനു ശേഷം ഈ ശിവലിംഗവും കാലക്രമത്തില്‍ ഭൂമിക്ക് അടിയിലേക്ക് താണുപോയി. പിന്നീട് ഈ പ്രദേശം ഭരിച്ചിരുന്ന മൂഷക രാജവംശത്തിലെ (കോലത്തുനാട്) രാജാവായിരുന്ന ശിവഭക്തനായ ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിച്ചത്. അഗസ്ത്യമുനിയുടെ ഉപദേശ പ്രകാരം ശിവപൂജകള്‍ നടത്തിയാണ് അദ്ദേഹത്തിന് ഈ ശിവലിംഗം ലഭിച്ചത് എന്നു വിശ്വസിക്കുന്നു.
രാജാവ് ഇന്ന് ക്ഷേത്രം നില്ക്കുന്ന സ്ഥലത്ത് ഈ ശിവലിംഗം പ്രതിഷ്ഠിച്ചു, ക്ഷേത്രം പണിതു പൂജ നടത്തിപോന്നുവത്രെ. ശതസേനന്‍ കാമധേനുവിനെ കറന്നെടുത്ത പാലുകൊണ്ട് കഴുകി ശുദ്ധീകരിച്ച് പ്രതിഷ്ഠിച്ച ശിവലിംഗമാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ന് ക്ഷേത്രഐതിഹ്യം പറയുന്നു.
ലങ്കയില്‍ നിന്ന് രാവണ നിഗ്രഹത്തിനുശേഷം സീതാദേവിയുമായി വിജയശ്രീലാളിതനായി തിരിച്ചുവരുന്ന വഴി ശ്രീരാമന് ഇവിടെ വന്ന് രാജരാജേശ്വരനു പൂജകള്‍ അര്‍പ്പിച്ചു എന്നാണ് മറ്റൊരു വിശ്വാസം. അതുകൊണ്ടാവാം ശ്രീരാമന്റെ ബഹുമാനാര്‍ത്ഥം ഇന്നും ഭക്തജനങ്ങള്‍ക്ക് നമസ്കാര മണ്ഡപത്തില്‍ പ്രവേശനമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: