തുറവൂര്‍: തുറവൂര്‍ മഹാക്ഷേത്രത്തില്‍ വിഷുക്കണി ദര്‍ശനവും മേല്ശാന്തിമാറ്റവും ഏപ്രില്‍ 15ന് വിഷുദിനത്തില്‍ നടക്കും. മറ്റുള്ള ക്ഷേത്രങ്ങളെ അപേക്ഷിച്ച് ഒട്ടനവധി സവിശേഷതകള്‍ നിറഞ്ഞതാണ് തുറവൂര്‍ മഹാക്ഷേത്രത്തിലെ ആചാരവിധി. നൃസിംഹമൂര്ത്തിക്കും, മഹാസുദര്ശനമൂര്ത്തിക്കും പൂജാദികര്‍മ്മങ്ങള്‍ അനുഷ്ടിക്കുന്ന മേല്‍ശാന്തി തന്റെ കാലയളവില്‍ പുറപ്പെടാശാന്തിയനുഷ്ഠിക്കുക എന്ന സമ്പ്രദായമാണ് ഇന്നും ഇവിടെ നിലവിലുള്ളത്.
ഒരു മേടവിഷു മുതല്‍ അടുത്ത മേടവിഷു വരെയാണ് മേല്‍ശാന്തി സ്ഥാനത്തിന് കാലാവധി. ഇക്കാലമത്രയും ഇദ്ദേഹം പുറത്തേക്ക് പോകാതെ ക്ഷേത്രത്തില്‍ തന്നെ താമസിക്കും. ഒരു വര്‍ഷക്കാലം ഉപദേവതമാരെ ഉപാസിച്ച് കീഴ്ശാന്തിയായിട്ടിരുന്നവര്ക്ക് മാത്രമേ മേല്‍ശാന്തിയാകുന്നതിന് അര്‍ഹതയുള്ളൂ.
ഉത്തര കേരളത്തിലെ കോണൂര്‍, പറക്കോട്, അടുക്കം, നെല്ലൂര്‍, കശ എന്നീ അഞ്ച് ഇല്ലക്കാര്‍ക്കാണ് ഇവിടെ മേല്‍ശാന്തി ആകുന്നതിനുള്ള അര്‍ഹത. ഈ മേടവിഷു മുതല്‍ മേല്‍ശാന്തി ആയി അവരോധിക്കുകത് കാസര്‍ഗോഡ് ചെറുവത്തൂര്‍ കജനായ ഇല്ലത്ത് ശ്രീധരകജനായ ആണ്. നാലാമത് തവണയാണ് ഇദ്ദേഹം മേല്‍ശാന്തിയാകുന്നത്.
കീഴ്ശാന്തിയായി നല്ലൂര് ഇല്ലത്ത് ശ്രീകൃഷ്ണ കടവങ്കായ ആണ്. നാളെ പുലര്‍ച്ചെ 2.45ന് ഇപ്പോഴത്തെ മേല്‍ശാന്തി സുരേഷ് കടവങ്കായ നൃസിംഹമൂര്ത്തിക്കും മഹാസുദര്ശനമൂര്ത്തിക്കും വിഷുക്കണിവച്ച് ഇറങ്ങും. തുടര്‍ന്ന് നാലിന് മേല്‍ശാന്തി മാറ്റം നടക്കും. തേവലപ്പൊഴി ശങ്കരന് നമ്പൂതിരി നിയുക്ത മേല്‍ശാന്തിക്ക് പാറ ജപിച്ച് നല്‍കുകയും തുടര്‍ന്ന് ക്ഷേത്രം തന്ത്രി പുതുമന ദാമോദരന്‍ നമ്പൂതിരി അദ്ദേഹത്തെ മേല്‍ശാന്തിയായി അവരോധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: