ആലപ്പുഴ: ചേര്‍ത്തല ബ്രാഹ്മണ സമൂഹമഠത്തോട് അനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന വേദപാഠശാല, ഗണപതി ക്ഷേത്രം എന്നിവയുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസമാകുന്ന രീതിയില്‍ ചേര്‍ത്തല നഗരസഭ സ്റ്റേജ് നിര്‍മ്മിച്ചതില്‍ കേരള ബ്രാഹ്മണസഭ ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ബ്രാഹ്മണ സമൂഹമഠത്തിലേക്ക് വരുന്ന ഭക്തര്‍ക്ക് മാര്‍ഗതടസം വരുത്താനായി മനഃപൂര്‍വം യോഗങ്ങള്‍ക്ക് പരിപാടികള്‍ക്ക് നല്‍കുന്നതും മതസൗഹാര്‍ദം തകര്‍ക്കുന്നതിനുള്ള കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണെന്ന് ജില്ലാ ഭാരവാഹികള്‍ ആരോപിച്ചു. പൊതുജനങ്ങള്‍ക്ക് പ്രയാസമുണ്ടാകുന്ന രീതിയില്‍ പൊതുസ്ഥലങ്ങളില്‍ പൊതുയോഗങ്ങള്‍ നടത്തുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുള്ള പശ്ചാത്തലത്തില്‍ കോടതിവിധി മാനിച്ച് യോഗങ്ങള്‍ക്ക് അനുവാദം നല്‍കുന്നത് പുനഃപരിശോധിക്കണമെന്ന് ബ്രാഹ്മണസഭ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: