അമ്പലപ്പുഴ: കഞ്ചാവ് വില്പനയെ ചോദ്യം ചെയ്തതിന് മാഫിയസംഘം ആര്‍എസ്എസ് പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചു. കാക്കാഴം പുതുക്കുളങ്ങര ശാഖാ മുഖ്യശിക്ഷക് ആകാശി (19)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. കാക്കാഴം മേല്‍പ്പാലത്തിന് താഴെ കഞ്ചാവ് വില്പന നടത്തുന്ന സംഘമാണ് അക്രമിച്ചത്.
കഴിഞ്ഞദിവസം വൈകിട്ടോടെയായിരുന്നു സംഭവം. പ്രദേശത്തെ ക്രിമിനല്‍ സംഘാംഗങ്ങളായ സത്താര്‍, സജീര്‍, ഉബൈസ്, അബുതാഹിര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മാരകായുധങ്ങളുമായെത്തി അക്രമിച്ചത്. ഏതാനും മാസം മുമ്പ് പ്രദേശത്ത് നിന്ന് മുക്കാല്‍ കിലോ കഞ്ചാവ് പോലീസ് പിടിച്ചെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: