ചാരുംമൂട്: ഫാക്ടറിക്ക് മുന്പില് തൊഴിലാളികള്‍ പ്രതിഷേധസമരം നടത്തി. താമരക്കുളം കൊട്ടക്കാട്ടുശേരി നിഥിന് ക്യാഷ്യൂ ഫാക്ടറിക്ക് മുന്‍പിലാണ് 125 ഓളം വരുന്ന തൊഴിലാളികള്‍ സമരം നടത്തിയത്. ശമ്പളം, ബോണസ് ഉള്‍പ്പടെയുളള ആനുകൂല്യങ്ങള്‍ നല്‍കാത്തതിലും, രണ്ട് വര്‍ഷത്തെ പിഎഫ് കുടിശികവരുത്തിയതിലും, മൂന്ന് മാസമായി കമ്പനി അടച്ചിട്ടതില്‍ പ്രതിഷേധിച്ചുമായിരുന്നു സമരം. ബിജെപി താമരക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജി കുമാര്‍, ജനറല്‍ സെക്രട്ടറി പ്രസാദ് ചത്തിയറ, തുളസീധരന്‍, ജയന് എന്നിവര്‍ സമരത്തിന് നേതൃത്വം നല്കി.
പ്രതിഷേധം ശക്തമായതോടെ സ്ഥലത്തെത്തിയ ബിജെപി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി അനില്‍ വളളികുന്നം, ബിഎംഎസ് മേഖല സെക്രട്ടറി ശാന്തജ കുറുപ്പ് എന്നിവര്‍ ഫാക്ടറി അധികൃതരുമായ് നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ 16ന് മുന്‍പായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാമെന്ന് അറിയിക്കുകയും, ഈ അറിയിപ്പ് ഫാക്ടറിക്ക് മുന്പില് പതിപ്പിക്കുകയും ചെയ്തതോടെയാണ് സമരം അവസാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: