തുറവൂര്‍: വഴിത്തര്‍ക്കത്തെതുടര്‍ന്ന് പട്ടികജാതി കുടുംബത്തെ വീടുകയറി ആക്രമിച്ചു. മൂന്നുവസുകാരനുള്പ്പടെ നാലുപേര്‍ക്ക് പരിക്ക്. എഴുപുന്ന പഞ്ചായത്ത് 10-ാം വാര്‍ഡ് എരല്ലൂര് പുതുവല്‍ നികര്‍ത്തില്‍ സാവിത്രി (65), മകന് അനിക്കുട്ടന് (34), ഭാര്യ രജനി (33), ഇവരുടെ മകന് അമല്‍ (മൂന്ന്) എന്നിവരാണ് പരിക്കേറ്റ് തുറവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം രാത്രി പത്തിനായിരുന്നു സംഭവം. സമീപവാസിയുമായി വഴിതര്‍ക്കം നിലവിലുണ്ട്. കഴിഞ്ഞ ദിവസം വഴി നടക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും തര്‍ക്കമുണ്ടായതായി നാട്ടുകാര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് രാത്രി പത്തോടെ 25 പേരടങ്ങുന്ന സംഘം സാവിത്രിയുടെ വീടുകയിറി ആക്രമിക്കുകയായിരുന്നു. എല്ലാവര്ക്കും ക്രൂരമായി മര്‍ദ്ദനമേറ്റു. അനിക്കുട്ടന്റെ വലതുകൈക്ക് ഒടിവുണ്ട്. അരൂര്‍ പോലീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: