തുറവൂര്‍: വെട്ടയ്ക്കല്‍ ചെള്ളപ്പുറം ശ്രീ ഘണ്ടാകര്‍ണ ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി. 14ന് സമാപിക്കും. മാത്താനം അശോകന് തന്ത്രിയുടെ മുഖ്യ കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. മാര്‍ച്ച് ഒമ്പതിന് രാവിലെ 10ന് കലശാഭിഷേകം. രാത്രി 8.30ന് വയലാര്‍ ഗാന സന്ധ്യ. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കാഴ്ചശ്രീബലി, രാത്രി ഏഴിന് താലപ്പൊലി, 8.30ന് നാട്യാഞ്ജലി. 11ന് രാത്രി ഒമ്പതിന് പുരാണ നൃത്തനാടകം. 739-ാം നമ്പര്‍ എസ്എന്‍ഡിപി ശാഖായോഗം വക ചേരുവാര ഉത്സവമായ 12ന് രാത്രി 8.30ന് നാടകം. 738-ാം നമ്പര്‍ ചേരുവാര മഹോത്സവമായ 13ന് രാത്രി ഏഴിന് പള്ളിവേട്ട, ഒമ്പതിന് നാടകം. ആറാട്ട് മഹോത്സവമായ 14ന് രാവിലെ ആറിന് വഴിപാട് വരവ്. വടി എഴുന്നള്ളത്ത്, കുട്ടിമുറം, ഉരുളിച്ച തുടങ്ങിയ പ്രത്യേക വഴിപാടുകള്‍. രാത്രി ഏഴിന് പുരാണ നൃത്തനാടകം, തുടര്‍ന്ന് ആറാട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: