ആലപ്പുഴ: വീട്ടമ്മയെ കബളിപ്പിച്ച് സ്വര്‍ണാഭരണം തട്ടിയ കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ചേര്‍ത്തല പഞ്ചായത്ത് 20-ാം വാര്‍ഡ് തയ്യില്‍ വീട്ടില്‍ ബാബു (45), ഇയാളുടെ ഭാര്യ രാജേശ്വരി (രാജി-34) എന്നിവരെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 15നാണ് കേസിനാസ്പദമായ സംഭവം.
ചേര്‍ത്തലയില്‍ നിന്നും താമസം മാറി ഓച്ചിറയില്‍ കഴിയുന്ന ദമ്പതികള്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് 11-ാം വാര്‍ഡ് കുരുശിങ്കല് വീട്ടില്‍ ജോസഫിന്റെ ഭാര്യ സൂര്യയെയാണ് കബളിപ്പിച്ചത്. ഒരു ക്ഷേത്രത്തില്‍ വെച്ച് സൂര്യയ്ക്ക് ശത്രുദോഷം ഉണ്ടെന്ന് പറയുകയും ഇതുമാറ്റാന്‍ വന്‍തുക മുടക്കേണ്ടിവരുമെന്നും ദമ്പതികള്‍ സൂര്യയെ അറിയിച്ചു. ദമ്പതികള്‍ക്ക് നല്കാന് പണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വീട്ടമ്മ കാതില്‍ അണിഞ്ഞിരുന്ന നാലര ഗ്രാമിന്റെ സ്വര്‍ണം ദമ്പതികളെ ഏല്‍പ്പിക്കുകയുമായിരുന്നു. പിന്നീട് ശത്രുദോഷം മാറ്റാനുള്ള പൂജാകര്‍മ്മം ചെയ്ത് മടങ്ങിവരാമെന്ന് അറിയിച്ച് സൂര്യയുടെ മേല്‍വിലാസവും കരസ്ഥമാക്കി ദമ്പതികള്‍ ഇവിടെനിന്നും മുങ്ങുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ഒന്നാം പ്രതിയായ രാജേശ്വരി സൂര്യയുടെ വീട്ടിലെത്തുകയും മറ്റു സ്വര്‍ണാഭരണങ്ങള്‍ കൂടി ആവശ്യപ്പെട്ടു. സംശയം തോന്നിയതിനെ തുടര്‍ന്ന് സൂര്യ പൂന്നപ്ര പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ് പുന്നപ്ര എസ്ഐ: സാംമോന്റെ നേതൃത്വത്തില്‍ എത്തിയ പോലീസ് സംഘം രാജേശ്വരിയെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നും സ്വര്‍ണം തന്റെ കൈയില്‍ നിന്നും ഭര്‍ത്താവു ബാബുവാണ് വാങ്ങിയതെന്നും ഇവര്‍ മൊഴി നല്കി. തുടര്‍ന്നുളള അന്വേഷണത്തില്‍ ബാബുവിനെ രാത്രിയോടെ പുന്നപ്ര മാര്‍ക്കറ്റു ജങ്ഷനില്‍ നിന്നും പിടികൂടുകയായിരുന്നു.
പോലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ സ്വര്‍ണം ചേര്‍ത്തലയിലെ ഒരു ജ്യൂവലറിയില്‍ വിറ്റെന്നും ബാബു മൊഴി നല്കി. ഇന്നലെ കടയടപ്പായതിനാല് സ്വര്‍ണം റിക്കവറി ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് പോലീസ് വ്യക്തമാക്കി. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും സ്വര്‍ണം കണ്ടെടുക്കുന്നതിനും പ്രതികളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് എസ്ഐ അറിയിച്ചു. എസ്ഐയ്ക്കൊപ്പം സിവില്‍ പോലീസ് ഓഫീസര്‍മാരായ മനു, ലത, ജെസി, സിദ്ധിഖ്, അന്‍വര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: