കുട്ടനാട്: തകഴി സ്മാരകസമിതിയുടെ ആഭിമുഖ്യത്തില്‍ കുട്ടനാട് കലാസാഹിത്യ പഠനവേദി സംഘടിപ്പിക്കുന്ന തകഴി അനുസ്മരണം ഭാര്യ കാത്തയുടെ ജന്മനാടായ നെടുമുടിയില്‍ നടത്തും. ഏപ്രില്‍ 11ന് ഉച്ചയ്ക്ക് 1.30ന് നെടുമുടി വിദ്യാധിരാജ എന്‍എസ്എസ് ഹാളില്‍ നടക്കുന്ന അനുസ്മരണം സാഹിത്യ അക്കാദമി മുന്‍ അംഗം ഡോ. അമൃത ഉദ്ഘാടനം ചെയ്യും. മംഗലശേരി പത്മനാഭന് അധ്യക്ഷത വഹിക്കും. ബീയാര്‍ പ്രസാദ്, പ്രൊഫ. ജോസ് കാട്ടൂര്‍, വിശ്വനാഥന് സവിരാഗം, അമ്പലപ്പുഴ മുരളീധരന്, ഇ. ഖാലിദ് പുന്നപ്ര, സുദര്ശനന് ആലപ്പുഴ, എസ്. ജതീന്ദ്രന്‍, വി. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് കുട്ടികളുടെ നാടന്‍പാട്ടും തകഴി സിനിമകളിലെ ഗാനങ്ങളും അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: