വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്തും കൃഷിഭവനുംചേര്‍ന്ന് ടൗണില്‍ ജൈവ പച്ചക്കറി വിപണന കേന്ദ്രം തുടങ്ങുന്നു. സംസ്ഥാനത്ത് പാലക്കാടന്‍ ജൈവ മട്ട അരിയായ അശ്വതി മാര്‍ക്കറ്റില്‍ എത്തിച്ച ജൈവപാടശേഖരസമിതിയാണ് ഇതിനു പിന്നില്‍. അശ്വതി എന്ന ബ്രാന്ഡില്തന്നെയാണ് ജൈവ പച്ചക്കറിയും വില്‍പ്പന നടത്തുന്നത്.
ഗ്രാമ പഞ്ചായത്തില്‍ ജൈവ പച്ചക്കറി കൃഷി നടപ്പിലാക്കിയ കുറുവായി പാടശേഖരസമിതി, ജൈവപച്ചക്കറി കര്‍ഷകര്‍, യുവജനകര്ഷക ഗ്രൂപ്പുകള്‍, കാര്‍ഷിക ക്ലബുകള്‍ എന്നിവയെ കോര്‍ത്തിണക്കി കാര്‍ഷക കൂട്ടായ്മ രൂപീകരിച്ചാണ് കൃഷിഭവന്റെ സഹകരണത്തോടെ കേന്ദ്രം തുടങ്ങുന്നത്. മാതൃക പഞ്ചായത്ത് വിജ്ഞാനവ്യാപന പദ്ധതിയനുസരിച്ച് കൃഷിഭവന്റെ നേതൃത്വത്തിലാണ് സമിതിയുടെ പ്രവര്‍ത്തനം.
ജൈവകര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന ജൈവ കാര്‍ഷിക ഉല്പന്നങ്ങള് സമിതിയുടെ നേതൃത്വത്തില്‍ സംഭരിച്ച് ഉപഭോക്താക്കള്‍ക്ക് രാസവളങ്ങളും രാസ കീടനാശിനിയും മുക്തമായ ജൈവ കാര്‍ഷിക ഉല്പന്നങ്ങള് ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്. വടക്കഞ്ചേരി ജൈവ സമിതിയുടെ അശ്വതി എന്ന പാലക്കാടന്‍ മട്ടഅരി, അരി ഉല്പന്നങ്ങളായ അരിപ്പൊടി, പുട്ടുപൊടി, അവില്, പച്ചരി, അപ്പംപൊടി എന്നിവയും കുറുവായ് പാടശേഖരസമിതിയുടെ ജൈവപച്ചക്കറികളും വിപണനകേന്ദ്രത്തിലൂടെ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: