മണ്ണഞ്ചേരി: റോഡരികിലെ മാളത്തില്‍ നിന്ന് പതിനാല് മൂര്‍ഖന്‍ പാമ്പുകളെ നാട്ടുകാര്‍ പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്ത് പത്താം വാര്‍ഡിലെ പൂന്തോപ്പ്-വേമ്പനാട് കായല്‍ തീരം റോഡില്‍ ഐക്കരപറമ്പില്‍ ഗോപിനാഥന്റെ പറമ്പില്‍ നിന്നാണ് പാമ്പുകളെ പിടികൂടിയത്. ഏപ്രില്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടരയോടെ പറമ്പില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് പാമ്പ് ഇഴഞ്ഞ് മാളത്തിനുള്ളിലേക്ക് കയറുന്നത് കണ്ടത്. ഇവര്‍ നല്കിയ വിവരത്തെ തുടര്‍ന്ന് പ്രദേശത്തേ പാമ്പുപിടുത്തത്തില്‍ താത്പര്യക്കാരനായ പി. സന്ദിപിനെ നാട്ടുകാര്‍ വിളിച്ചുവരുത്തുകയായിരുന്നു.
സന്ദീപ് എത്തി മാളം പരിശോധിച്ചപ്പോള്‍ ഒന്നിലധികം പാമ്പുകള്‍ ഉള്ളതായി മനസിലാക്കി മുപ്പല്ലി ഉപയോഗിച്ച് ഇവയെ പിടികൂടുകയായിരുന്നു. അഞ്ച് അടിയോളം വലിപ്പമുള്ള തള്ള പാമ്പും പതിമൂന്ന് കുഞ്ഞുങ്ങളേയുമാണ് പിടികൂടാന്‍ കഴിഞ്ഞത്. കഴിഞ്ഞ ദിവസം ഇവിടെ ഏഴടിയോളം നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ നാട്ടുകാര്‍ കണ്ടിരുന്നു ഇതിനെ പിടികൂടാന്‍ കഴിഞ്ഞില്ല. ഈ പ്രദേശത്ത് പാമ്പുകളുടെ ശല്യം വളരെ കൂടുതലാണെന്നും കഴിഞ്ഞ ദിവസം ഒരു യുവാവിനെ പാമ്പ് കടിയേറ്റിരുന്നു. ഇത്രയും പാമ്പുകളെ പിടികൂടിയതോടെ ജനങ്ങള്‍ ഭീതിയിലാണ്. നാട്ടിലെ പ്രധാന സഞ്ചാരപാതയായ ഇവിടെ വഴിവിളക്കുകള്‍ സ്ഥാപിക്കണം എന്ന ദീര്ഘനാളത്തേ ആവശ്യത്തിന് ഇതുവരെ പരിഹാരം കാണാത്തതില്‍ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: